8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കൻസായി നെറോലാക് പെയിന്റ്‌സിന്റെ അറ്റാദായം 36 % ഉയർന്ന് 152 കോടിയായി

കൊച്ചി: 2022 ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ കൻസായി നെറോലാക് പെയിന്റ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 36.51 ശതമാനം വർധിച്ച് 152.05 കോടി രൂപയായി ഉയർന്നു. 2021 ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ അറ്റാദായം 111.38 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ പാദത്തിലെ 1,402.76 കോടി രൂപയിൽ നിന്ന് 46.23 ശതമാനം ഉയർന്ന് 2,051.37 കോടി രൂപയായതായി കൻസായി നെറോലാക്ക് ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 1,847.95 കോടി രൂപയായിരുന്നു. ഈ പാദത്തിൽ അലങ്കാര, വ്യാവസായിക പെയിന്റുകൾക്ക് ആരോഗ്യകരമായ ഡിമാൻഡ് ലഭിച്ചതായും, ചിപ്പുകളുടെ ക്ഷാമം ക്രമാതീതമായി ലഘൂകരിച്ചതിനാൽ ഓട്ടോമോട്ടീവിന്റെ ആവശ്യകത വർധിച്ചുവെന്നും കൻസായി നെറോലാക് പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടർ അനൂജ് ജെയിൻ പറഞ്ഞു.

കൻസായി നെറോലാക് പെയിന്റ്‌സ് ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്‌ഇയിൽ 16.79 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 436.60 രൂപയിലാണ് വ്യാപാരം നടത്തുന്നത്. മുംബൈ ആസ്ഥാനമായുള്ള ഇന്ത്യയിലെ പ്രമുഖ പെയിന്റ് കമ്പനിയാണ് കൻസായി നെറോലാക് പെയിന്റ്സ് ലിമിറ്റഡ്. കമ്പനിക്ക് ഇന്ത്യൻ പെയിന്റ് വ്യവസായത്തിൽ 15.4 ശതമാനത്തിന്റെ വിപണി വിഹിതമുണ്ട്.

X
Top