വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

കൽപ്പതരു പവറിന്റെ അറ്റാദായം 13 ശതമാനം വർധിച്ച് 88 കോടിയായി

മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കൽപതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ (കെ‌പി‌ടി‌എൽ) ഏകീകൃത അറ്റാദായം 13 ശതമാനം ഉയർന്ന് 88 കോടി രൂപയിലെത്തി. കമ്പനിയുടെ ഏകീകൃത അറ്റാദായം മുൻ വർഷം ഇതേ കാലയളവിൽ 78 കോടി രൂപയായിരുന്നതായി കെ‌പി‌ടി‌എൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 3,691 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,218 കോടി രൂപയായിരുന്നു. അതേപോലെ കമ്പനിയുടെ ചെലവ് 3,552 കോടി രൂപയായി വർധിച്ചു.

തങ്ങളുടെ എല്ലാ ബിസിനസ്സുകളിലും ശക്തമായ ട്രാക്ഷനോടുകൂടിയാണ് സാമ്പത്തിക വർഷം ആരംഭിച്ചതെന്നും, ഏകീകൃത വരുമാനത്തിലും നികുതിയാനന്തര ലാഭത്തിലും തങ്ങൾ ശക്തമായ വളർച്ച കൈവരിച്ചതായും കെ‌പി‌ടി‌എൽ എംഡിയും സിഇഒയുമായ മനീഷ് മൊഹ്‌നോട്ട് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഒന്നാം പാദത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 8.6 ശതമാനമായിരുന്നു. ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കമ്പനികളിൽ ഒന്നാണ് കൽപതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (കെപിടിഎൽ).

X
Top