8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

1290 കോടിയുടെ ഓർഡറുകൾ സ്വന്തമാക്കി കൽപ്പതരു പവർ ട്രാൻസ്മിഷൻ

മുംബൈ: കമ്പനിക്ക് പുതിയ ഓർഡറുകൾ ലഭിച്ചതായി കൽപ്പതരു പവർ ട്രാൻസ്മിഷൻ വെള്ളിയാഴ്ച അറിയിച്ചു. കൽപതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡിനും (കെപിടിഎൽ) അതിന്റെ അന്താരാഷ്ട്ര അനുബന്ധ സ്ഥാപനങ്ങൾക്കുമായി 1,290 കോടി രൂപ മൂല്യമുള്ള പുതിയ ഓർഡറുകൾ ലഭിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിക്ക് ലഭിച്ച ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓർഡറുകൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ളതാണെന്നും, ഇത് പ്രധാന ടി & ഡി വിപണികളിലെ സാന്നിധ്യം ഉറപ്പിക്കാൻ കമ്പനിയെ സഹായിക്കുമെന്നും കെപിടിഎൽ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ മനീഷ് മൊഹ്‌നോട്ട് പറഞ്ഞു. ഇതിന് പുറമെ കമ്പനിയുടെ ഓയിൽ & ഗ്യാസ് ബിസിനസ്സ് ലാറ്റിൻ അമേരിക്കയിൽ നിന്ന് പുതിയ അന്താരാഷ്ട്ര ഓർഡറുകൾ നേടി.

2023 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് ഏകദേശം 6,890 കോടി രൂപയാണ്, ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഗണ്യമായ വളർച്ച രേഖപ്പെടുത്തി.

പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ഓയിൽ & ഗ്യാസ് പൈപ്പ്‌ലൈൻ, റെയിൽവേ, സിവിൽ ഇൻഫ്രാസ്ട്രക്ചർ ബിസിനസ്സ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ സ്പെഷ്യലൈസ്ഡ് എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ് കമ്പനികളിലൊന്നാണ് കെപിടിഎൽ. കെപിടിഎൽ നിലവിൽ 30-ലധികം രാജ്യങ്ങളിൽ പ്രോജക്ടുകൾ നടപ്പിലാക്കുന്നു, കൂടാതെ ഇതിന് 67 രാജ്യങ്ങളിൽ ആഗോള കാൽപ്പാടുകളുണ്ട്.

X
Top