ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

കഹാന്‍ പാക്കേജിംഗ് ഐപിഒ സെപ്റ്റംബര്‍ 6 ന് , ഇഷ്യു വില 80 രൂപ

മുംബൈ: കഹാന്‍ പാക്കേജിംഗ് ഐപിഒ സെപ്തംബര്‍ 6 ന് തുടങ്ങും. ഈ ആഴ്ചയിലെ ഏക എസ്എംഇ ഐപിഒ ആണിത്. 7.2 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവിലൂടെ 5.76 കോടി രൂപ സമാഹരിക്കാനാണ് ശ്രമം.

സെപ്തംബര്‍ 8 വരെ നീളുന്ന ഐപിഒയുടെ ഇഷ്യുവില 80 രൂപ.മുംബൈ ആസ്ഥാനമായുള്ള കമ്പനി മൊത്തം ഓഫറായ 7.2 ലക്ഷം ഓഹരികളില്‍ 40,000 ഇക്വിറ്റി ഓഹരികള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്. ബാക്കി 6.8 ലക്ഷം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും തുല്യമായി വീതിയ്ക്കും.

 അതായത് 3.4 ലക്ഷം ഓഹരികള്‍ വീതം.പോളിപ്രൊപ്പിലീന്‍ (പിപി), ഹൈ-ഡെന്‍സിറ്റി പോളിയെഥിലീന്‍ (എച്ച്ഡിപിഇ) നെയ്ത തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് കഹാന്‍ പാക്കേജിംഗ്. കാര്‍ഷിക കീടനാശിനികള്‍, സിമന്റ്, രാസവസ്തുക്കള്‍, രാസവളം, ഭക്ഷ്യ ഉല്‍പ്പന്ന വ്യവസായങ്ങള്‍ എന്നിവ പ്രധാന ഉത്പന്നങ്ങളായ  ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) നിര്‍മ്മാതാക്കളാണ് ഉപഭോക്താക്കള്‍.

X
Top