ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഈ വര്‍ഷത്തെ ആദ്യത്തെ ഐപിഒയുമായി ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍

ഗുജറാത്ത്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജനുവരി ഒമ്പത്‌ മുതല്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ആദ്യത്തെ മെയിന്‍ബോര്‍ഡ്‌ ഐപിഒ ആയിരിക്കും ഇത്‌.

ജനുവരി 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 315-331 രൂപയാണ്‌ ഇഷ്യു വില. രണ്ട്‌ രൂപ മുഖവിലയുള്ള 45 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. യോഗ്യരായ ജീവനക്കാര്‍ക്ക്‌ 15 രൂപ കിഴിവ്‌ അനുവദിച്ചിട്ടുണ്ട്‌.

1000 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ ഇത്‌ രണ്ടാമത്തെ തവണയാണ്‌ ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ഐപിഒ നടത്താന്‍ ആസൂത്രണം ചെയ്യുന്നത്‌.

2013ല്‍ പബ്ലിക്‌ ഇഷ്യു നടത്താനായി സെബിയെ സമീപിച്ചിരുന്നുവെങ്കിലും പിന്നീട്‌ അത്‌ ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ്‌ ജ്യോതി സിഎന്‍സി ഓട്ടോമേഷന്‌ ഐപിഒ നടത്തുന്നതിനുള്ള സെബിയുടെ അനുമതി ലഭിച്ചത്‌. കമ്പ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍ മെഷീനുകളുടെ നിര്‍മാതാക്കളാണ്‌ ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍. ഐഎസ്‌ആര്‍ഒ, ബ്രഹ്‌മോസ്‌, ഏയ്‌റോസ്‌പെയ്‌സ്‌ തിരുവനന്തപുരം തുടങ്ങിയവയാണ്‌ കമ്പനിയുടെ പ്രധാന ഉപഭോക്താക്കള്‍.

2023 സെപ്‌റ്റംബറിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രകാരം കമ്പനിക്ക്‌ 3315.33 കോടി രൂപയുടെ ഓര്‍ഡറുകളുണ്ട്‌.

X
Top