കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കായി കരാറിലേർപ്പെട്ട് ജുനൈപ്പര്‍ ഗ്രീന്‍ എനര്‍ജി

അഹമ്മദാബാദ്: ഗുജറാത്തിലെയും രാജസ്ഥാനിലെയും പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കായി രണ്ട് വ്യത്യസ്ത പവര്‍ പര്‍ച്ചേസ് കരാറുകളില്‍ ഒപ്പുവെച്ച് ജുനൈപ്പര്‍ ഗ്രീന്‍ എനര്‍ജി.

ഗുജറാത്തില്‍ 90 മെഗാവാട്ട് കാറ്റാടി പദ്ധതിക്കായി വിന്‍ഡ് ഫേസ് ആറിന് കീഴില്‍ ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡുമായി (ജിയുവിഎന്‍എല്‍) കരാര്‍ ഉറപ്പിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഈ പദ്ധതി പ്രതിവര്‍ഷം ഏകദേശം 293 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 2,66,002 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നു. ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗുജറാത്തിലെ 56,539 വീടുകളില്‍ വൈദ്യുതീകരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഗുജറാത്തിലും രാജസ്ഥാനിലും 150 മെഗാവാട്ടിന്റെ കാറ്റ്-സൗരോര്‍ജ്ജ ഹൈബ്രിഡ് പവര്‍ പ്രോജക്ടിന്റെ വികസനത്തിനായി ഹൈബ്രിഡ് ട്രഞ്ച് 7 പ്രകാരം സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി കമ്പനി മറ്റൊരു പിപിഎ (പവര്‍ പര്‍ച്ചേസ് കരാര്‍) ഒപ്പുവച്ചു.

പ്രതിവര്‍ഷം ഏകദേശം 477 എംയു വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും, ഓരോ വര്‍ഷവും 445,796 ടണ്‍ കാര്‍ബണ്‍ ഉദ്വമനം നികത്താനും ഏകദേശം 95,079 വീടുകളില്‍ വൈദ്യുതീകരണത്തെ സഹായിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

X
Top