തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഉൽപ്പാദനത്തിൽ വർധന

മുംബൈ: 2022 ഒക്ടോബറിൽ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഏകികൃത ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 25 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി 17.76 ലക്ഷം ടൺ (എൽടി) ആയി വർധിച്ചു. 2021 ഒക്ടോബറിൽ അതിന്റെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 14.25 ലക്ഷം ടൺ ആയിരുന്നു.

മൊത്തം ഉൽപ്പാദനത്തിൽ ഫ്ലാറ്റ് റോൾഡ് ഉൽപന്നങ്ങളുടെ ഉൽപ്പാദനം കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 10.45 ലക്ഷം ടണ്ണിൽ നിന്ന് 30 ശതമാനം ഉയർന്ന് 13.61 ലക്ഷം ടണ്ണായപ്പോൾ ലോംഗ് റോൾഡ് ഉൽപ്പന്നങ്ങളുടെ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധിച്ച് 3.70 ലക്ഷം ടൺ ആയതായി ജെഎസ്ഡബ്ല്യു സ്റ്റീൽ പ്രസ്താവനയിൽ പറഞ്ഞു

കൂടാതെ കഴിഞ്ഞ മാസത്തിൽ സ്റ്റീൽ നിർമ്മാതാവിന്റെ ശേഷി വിനിയോഗം 2022 സെപ്റ്റംബറിലെ 89 ശതമാനത്തിൽ നിന്ന് 93 ശതമാനമായി മെച്ചപ്പെട്ടു. മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ബഹുരാഷ്ട്ര സ്റ്റീൽ നിർമ്മാതാവാണ് ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്. ഇസ്പാറ് സ്റ്റീൽ, ജിൻഡാൽ വിജയനഗർ സ്റ്റീൽ ലിമിറ്റഡ് എന്നിവയുടെ ലയനത്തിനുശേഷം ജെഎസ്ഡബ്ല്യു സ്റ്റീൽ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ സ്റ്റീൽ കമ്പനിയായി മാറി.

X
Top