ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബിഇഎസ്എസ് പ്രോജക്ട് സ്ഥാപിക്കൽ; എസ്ഇസിഐയിൽ നിന്ന് കരാർ സ്വന്തമാക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു എനർജി

ഡൽഹി: 1 ജിഗാവാട്ട് മണിക്കൂർ (ജിഡബ്ല്യുഎച്ച്) സ്റ്റാൻഡേലോൺ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളുടെ (ബിഇഎസ്എസ്) പൈലറ്റ് പ്രോജക്റ്റ് സ്ഥാപിക്കുന്നതിനുള്ള കരാർ സ്വന്തമാക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു റിന്യൂ എനർജി. സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ഒരു വിഭാഗമാണ് ജെഎസ്ഡബ്ല്യു റിന്യൂ എനർജി.

ബിഇഎസ്എസ് പ്രോജക്ട് സ്ഥാപിക്കുന്നതിനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) ലേലം നടത്തിയിരുന്നു. ഇതിൽ ജെഎസ്ഡബ്ല്യു റിന്യൂ എനർജിയാണ് വിജയിച്ച ലേലക്കാരനായി ഉയർന്ന് വന്നതെന്ന് എസ്ഇസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രോജക്‌റ്റിനായുള്ള ലേലം ഒരു ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെന്നും, ഓരോ മെഗാവാട്ടിനും (MW) 10.8350 ലക്ഷം രൂപ എന്ന ലേല തുകയിലാണ് ജെഎസ്ഡബ്ല്യു റിന്യൂ ഇത് സ്വന്തമാക്കിയെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട പദ്ധതിയായ എസ്ഇസിഐയുടെ ബാറ്ററി സംഭരണ ​​പദ്ധതി ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്‌ഫർ (BOOT) അടിസ്ഥാനത്തിലാണ് സജ്ജീകരിക്കുന്നത്. 500 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകൾ വീതമുള്ള ഒരു ബിഇഎസ്എസ് പദ്ധതി സ്ഥാപിക്കുന്നതിന് ഏപ്രിലിൽ എസ്ഇസിഐ ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു.

18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബിഡ് രേഖകൾ അനുസരിച്ച് കരാർ ചെയ്ത ശേഷിയുടെ 60 ശതമാനം എസ്ഇസിഐക്ക് ലഭ്യമാക്കുമ്പോൾ, ബാക്കി 40 ശതമാനം ഡെവലപ്പർ കൈകാര്യം ചെയ്യും.

X
Top