രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചുമ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗംകെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയിൽ സൗദിയെയും യുഎഇയെയും മറികടന്ന് ഇന്ത്യഇന്ത്യ-റഷ്യ വ്യാപാരം കുതിച്ചുയരുന്നു; ലക്ഷ്യം 100 ബില്യണ്‍ ഡോളര്‍

ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ

മുംബൈ: ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. പ്ലാൻ്റിൻ്റെ പ്രവർത്തനങ്ങൾക്കും വിപുലീകരണത്തിനുമായി 6,000 കോടി രൂപ നിക്ഷേപിക്കും. 2028 ജനുവരിയോടെ ഗുജറാത്തിലെ ഹാലോൾ പ്ലാന്റിൻ്റെ ശേഷി ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ശേഷി 2.20 ലക്ഷം യൂണിറ്റായി ഉയർത്താനാകും. വരും വർഷങ്ങളിൽ 35-40 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാറ്ററി സംഭരണത്തിനായി എംജി മോട്ടോർ ഇന്ത്യ സെൽ-ടു-പാക്ക് അസംബ്ലി ലൈനുകൾ കമ്മീഷൻ ചെയ്യുന്നുണ്ട്.

ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെയും എസ്എഐസി മോട്ടോറിന്റെയും സംയുക്ത സംരംഭമാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. എംജി മോട്ടോർ ഇന്ത്യയിൽ ജെഎസ്ഡബ്യുവിൽ 35 ശതമാനം ഓഹരികളും എസ്എഐസി മോട്ടോറിന് 49 ശതമാനം ഓഹരികളുമുണ്ട്. ബാക്കി ഓഹരികൾ മറ്റ് ഇന്ത്യൻ നിക്ഷേപകർ, ഡീലർമാർ, ജീവനക്കാർ എന്നിവരുടെ കൈവശമാണ്.

കമ്പനിയിൽ അധിക ഓഹരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഐസി മോട്ടോറുമായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും ഇതുവരെ അന്തിമ തീരുമാനമായില്ലെന്നും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് അറിയിച്ചു.

ബാറ്ററി സംഭരണത്തിനായി പ്രത്യേക പദ്ധതികൾ
ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. പ്ലാൻ്റിൻ്റെ പ്രവർത്തനങ്ങൾക്കും വിപുലീകരണത്തിനുമായി 6,000 കോടി രൂപ നിക്ഷേപിക്കും. 2028 ജനുവരിയോടെ ഗുജറാത്തിലെ ഹാലോൾ പ്ലാന്റിൻ്റെ ശേഷി ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ശേഷി 2.20 ലക്ഷം യൂണിറ്റായി ഉയർത്താനാകും.

വരും വർഷങ്ങളിൽ 35-40 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാറ്ററി സംഭരണത്തിനായി എംജി മോട്ടോർ ഇന്ത്യ സെൽ-ടു-പാക്ക് അസംബ്ലി ലൈനുകൾ കമ്മീഷൻ ചെയ്യുന്നുണ്ട്.

ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെയും എസ്എഐസി മോട്ടോറിന്റെയും സംയുക്ത സംരംഭമാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. എംജി മോട്ടോർ ഇന്ത്യയിൽ ജെഎസ്ഡബ്യുവിൽ 35 ശതമാനം ഓഹരികളും എസ്എഐസി മോട്ടോറിന് 49 ശതമാനം ഓഹരികളുമുണ്ട്. ബാക്കി ഓഹരികൾ മറ്റ് ഇന്ത്യൻ നിക്ഷേപകർ, ഡീലർമാർ, ജീവനക്കാർ എന്നിവരുടെ കൈവശമാണ്.

കമ്പനിയിൽ അധിക ഓഹരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഐസി മോട്ടോറുമായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും ഇതുവരെ അന്തിമ തീരുമാനമായില്ലെന്നും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് അറിയിച്ചു. നിലവിൽ നടത്തുന്ന മൊത്തം നിക്ഷേപങ്ങൾ 3,500 കോടി രൂപയുടേതാണ്. വെണ്ടർമാർ ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതായി കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ആദ്യ മൾട്ടി-ന്യൂ എനർജി വെഹിക്കിൾ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച കമ്പനിയുടെ ആദ്യ ഉൽപ്പന്നമാണ് ഹെക്ടർ ടോമാഹോക്ക്. ടോമാഹോക്ക് ഇവിക്ക് ഏകദേശം 19.49 ലക്ഷം രൂപയാണ് വില. ഹാലോൾ പ്ലാന്റിന് തന്നെ പ്രതിവർഷം ഏകദേശം 4,00,000 യൂണിറ്റുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top