ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ജെ എസ്‌ ഡബ്ല്യു ഇന്‍ഫ്രാ ഐപിഒ സെപ്‌റ്റംബര്‍ 25 മുതല്‍

മുംബൈ: ജെഎസ്‌ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചറിന്റെ ഐപിഒയുടെ ഇഷ്യു വില 113-119 രൂപയായി നിശ്ചയിച്ചു. ഐപിഒ സെപ്‌റ്റംബര്‍ 25ന്‌ തുടങ്ങി 27ന്‌ അവസാനിക്കും. 13 വര്‍ഷത്തിനിടെ ജെഎസ്‌ഡബ്ല്യു ഗ്രൂപ്പില്‍ നിന്നും ആദ്യമായാണ്‌ ഒരു ഐപിഒ വിപണിയിലെത്തുന്നത്‌.

കഴിഞ്ഞ മെയിലാണ്‌ കമ്പനി ഐപിഒ നടത്തുന്നതിനു അനുമതി തേടി സെബിക്ക്‌ ഡ്രാഫ്‌റ്റ്‌ പ്രോസ്‌പെക്‌ടസ്‌ സമര്‍പ്പിച്ചത്‌.

തുറമുഖവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ മേഖലയിലെ പ്രമുഖ കമ്പനിയാണ്‌ ജെ എസ്‌ ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചര്‍. ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ തുറമുഖ ഓപ്പറേറ്ററാണ്‌ ജെ എസ്‌ ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചര്‍.

ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി കടം തിരിച്ചടയ്‌ക്കുന്നതിനും മൂലധന ചെലവിനായും മറ്റ്‌ പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 878 കോടി രൂപയാണ്‌.

ലാഭം 322 കോടി രൂപയും. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 322 കോടി രൂപയുടെ വര്‍ധനയാണ്‌ കമ്പനിയുടെ ലാഭത്തിലുണ്ടായത്‌.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

X
Top