തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

960 മെഗാവാട്ട് ഹൈഡ്രോ പമ്പ് സംഭരണ പദ്ധതി സ്ഥാപിക്കാൻ ജെഎസ്ഡബ്ല്യു എനർജി

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 960 മെഗാവാട്ട് ഹൈഡ്രോ പമ്പ് സംഭരണ പദ്ധതി സ്ഥാപിക്കാൻ ഒരുങ്ങി ജെഎസ്ഡബ്ല്യു എനർജി. ഇതിനായി കമ്പനി മഹാരാഷ്ട്ര സർക്കാരുമായി കരാർ ഒപ്പുവച്ചു.

ഹൈഡ്രോ പമ്പ്ഡ് സ്‌റ്റോറേജ് എന്നത് പീക്കിംഗ് പവർ റിസർവ്, വിശ്വസനീയമായ ഗ്രിഡ് ഓപ്പറേഷൻ, എനർജി ബാലൻസിങ്, സ്‌റ്റോറേജ് കപ്പാസിറ്റി എന്നിവ നൽകുന്ന സുസ്ഥിരമായ സാങ്കേതികവിദ്യയാണെന്ന് ജെഎസ്‌ഡബ്ല്യു എനർജി പ്രസ്താവനയിൽ പറഞ്ഞു.

നിർദ്ദിഷ്ട പദ്ധതിയുടെ സാമ്പത്തിക വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൈദ്യുതി ഉൽപ്പാദനം, ട്രാൻസ്മിഷൻ, പവർ ട്രേഡിംഗ്, ഖനനം, ഉപകരണ നിർമ്മാണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു പവർ കമ്പനിയാണ് ജെഎസ്‌ഡബ്ല്യു എനർജി ലിമിറ്റഡ്. കമ്പനി പ്രതിവർഷം 13,594 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.

X
Top