കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നു

ജൂൺ പാദത്തിൽ 2,771 കോടി രൂപയുടെ മികച്ച ലാഭം നേടി ജെഎസ്പിഎൽ

ഡൽഹി: ഉയർന്ന വരുമാനത്തിന്റെ പിൻബലത്തിൽ 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ (ജെഎസ്പിഎൽ) ഏകീകൃത അറ്റാദായം 2,770.88 കോടി രൂപയായി വർധിച്ചു. 2021-22 ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ മൊത്തം ലാഭം 14.25 കോടി രൂപയായിരുന്നെന്ന് ജെഎസ്പിഎൽ ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു. അവലോകന പാദത്തിൽ, മൊത്ത വരുമാനം ഒരു വർഷം മുൻപത്തെ 10,643.17 കോടി രൂപയിൽ നിന്ന് 13,069.17 കോടി രൂപയായി ഉയർന്നു. എന്നാൽ പ്രസ്തുത കാലയളവിലെ കമ്പനിയുടെ ചെലവ് മുൻവർഷത്തെ 7,233.55 കോടിയിൽ നിന്ന് 10,566.64 കോടി രൂപയായി വർധിച്ചു.

ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്പിഎല്ലിന് സ്റ്റീൽ, പവർ, മൈനിംഗ് മേഖലകളിലായി ലോകമെമ്പാടും മൊത്തം 90,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. ജിൻഡാൽ സ്റ്റീൽ & പവർ ലിമിറ്റഡ് കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ റെയിലുകൾ, പാരലൽ ഫ്ലേഞ്ച് സെക്ഷനുകൾ, പ്ലേറ്റുകൾ & കോയിലുകൾ, സെമി-ഫിനിഷ്ഡ് ഉൽപ്പന്നങ്ങൾ, ഫെറോ ക്രോം, സ്പോഞ്ച് ഇരുമ്പ് എന്നിവ ഉൾപ്പെടുന്നു

X
Top