വിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണി

ജെപി മോര്‍ഗന്റെ സിഇഒയായി പ്രബ്ദേവ് സിംഗ്, നിയമനത്തിന് ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: പ്രബ്ദേവ് സിംഗിനെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച ജെപി മോര്‍ഗന്‍ ചെയ്‌സ് ആന്റ് കമ്പനി നടപടി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അംഗീകരിച്ചു. സിംഗിന്റെ നിയമനത്തിന് കേന്ദ്രബാങ്ക് അനുമതി നല്‍കിയതായി ജെപി മോര്‍ഗന്‍ വക്താവ് ചൊവ്വാഴ്ച ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.

നവംബര്‍ മുതല്‍ ജെപി മോര്‍ഗന്റെ ഇടക്കാല സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയാണ് പ്രബ്ദേവ് സിംഗ്. 1922 മുതല്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള വാള്‍സ്ട്രീറ്റ് സ്ഥാപനമാണ് ജെപി മോര്‍ഗന്‍. 15 വര്‍ഷം മുമ്പാണ് രാജ്യത്ത് വാണിജ്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

നിലവില്‍ നാല് വാണിജ്യ ബാങ്ക് ശാഖകളാണുള്ളത്. പരിശീലനം ലഭിച്ച എഞ്ചിനീയറായ സിംഗ്, 2010ലാണ് ജെപി മോര്‍ഗനില്‍ ചേരുന്നത്. അതിന് മുന്‍പ് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സിയിലായിരുന്നു.

X
Top