
ന്യൂഡല്‍ഹി: തൊഴില്‍ സൂചികയായ ‘നൗക്കരി ജോബ്സ്പീക്ക്’ 2023 ജനുവരിയില്‍ 2% വാര്‍ഷിക (YoY) വളര്‍ച്ച കാണിക്കുന്നു. ഐടി ഇതര മേഖലകളിലെ നിയമനങ്ങളാണ് പ്രധാനമായും തൊഴില്‍ സൂചിക ഉയര്‍ത്തിയത്. ഇന്‍ഷുറന്‍സ് (93%), ഓയില്‍ & ഗ്യാസ് (55%), ഹോസ്പിറ്റാലിറ്റി (53%), ബാങ്കിംഗ് (37%), റിയല്‍ എസ്റ്റേറ്റ് (31%), ഓട്ടോ (29%), ബിപിഒ (16%), ഹെല്‍ത്ത് കെയര്‍ (10%) മേഖലകളാണ് പ്രധാനമായും അവസരങ്ങള്‍ സൃഷ്ടിച്ചത്.
റീട്ടെയില്‍, ഫാര്‍മ അതേസമയം ജാഗ്രത പുലര്‍ത്തി. ഇന്ത്യ ഒരു ബദല്‍ നിര്‍മ്മാണ കേന്ദ്രമാകുന്നതിനാല്‍ നിര്‍മ്മാണ മേഖല (മൊത്തം ഡിമാന്‍ഡിന്റെ 20%), പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ് നിര്‍മ്മാണം നിരവധി ജോലികള്‍ പ്രദാനം ചെയ്തു. 5ജി വിന്യാസം ടെലികോമിനേയും ഉയര്‍ത്തി.
വില്‍പ്പന, വിപണനം, പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ സേവനം എന്നീ റോളുകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ് ഏറെയും. പ്രധാനപ്പെട്ട മറ്റൊരു പ്രവണത, 12 വര്‍ഷത്തിലധികം അനുഭവപരിചയമുള്ള മുതിര്‍ന്ന പ്രൊഫഷണലുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചുവെന്നാണ്. നിയമനങ്ങളിലേറെയും ഈ വിഭാഗത്തില്‍ നിന്നാണ്.
2023 ജനുവരിയില്‍, ഈ പ്രൊഫൈല്‍ സെഗ്മെന്റ് (12+ മുതിര്‍ന്ന പ്രൊഫഷണലുകള്‍) 2022 ജനുവരിയെ അപേക്ഷിച്ച് 20%-ത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി.
ഫ്രെഷേഴ്സ്, മിഡ്-എക്സ്പീരിയന്‍സ് ലെവല്‍ സംബന്ധിച്ചിടത്തോളം, അവസരങ്ങള്‍ 2023 ജനുവരിയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.






