ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ജെഎം ഫിനാന്‍ഷ്യലിന് നാലാം പാദത്തില്‍ 134.6 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യലിന് 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 134.6 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 27.5 കോടി രൂപയേക്കാള്‍ അഞ്ചിരട്ടിയോളം അധികമാണിത്.

ഓഹരി ഒന്നിന് 2.7 രൂപ വീതം ലാഭ വിഹിതമായി നല്‍കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു.

ഈ വര്‍ഷം പലിശയിലൂടെയുള്ള കമ്പനിയുടെ മൊത്ത വരുമാനം 23 ശതമാനം വളര്‍ന്ന് 250 കോടി രൂപയായിട്ടുണ്ട്. ജെഎം ഫിനാന്‍ഷ്യല്‍ കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ ഇരട്ടിയായി ഉയര്‍ന്ന് 13,419 കോടി രൂപയുടേതായി.

കമ്പനി കൈകാര്യം ചെയ്യുന്ന സമ്പത്ത് 36 ശതമാനം വളര്‍ന്ന് 2,584 കോടി രൂപയായിട്ടുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജെഎം ഫിനാന്‍ഷ്യല്‍ ഓഹരി വില 4 ശതമാനം വര്‍ധിച്ച് ഒരോഹരിക്ക് 115 രൂപ വരെയായി.

X
Top