തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജെകെ പേപ്പറിന്റെ അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 327 കോടിയായി

മുംബൈ: 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജെകെ പേപ്പറിന്റെ ഏകീകൃത അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 326.93 കോടി രൂപയായി. ഒരു വർഷം മുമ്പ് ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനി 118.38 കോടി രൂപ അറ്റാദായം നേടിയതായി ജെകെ പേപ്പർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 999.51 കോടിയിൽ നിന്ന് 72.34 ശതമാനം ഉയർന്ന് 1,722.63 കോടി രൂപയായി. അതേസമയം സെപ്തംബർ പാദത്തിൽ ജെകെ പേപ്പറിന്റെ മൊത്തം ചെലവ് 1,207.40 കോടി രൂപയായി വർധിച്ചു.

പുതിയ പാക്കേജിംഗ് ബോർഡ് ശേഷിയിലെ വർദ്ധനയും മൊത്തത്തിലുള്ള മെച്ചപ്പെട്ട സാക്ഷാത്കാരവും മൂലം വോളിയത്തിലുണ്ടായ വർദ്ധന കാരണം ത്രൈമാസികമായും വർഷാവർഷ അടിസ്ഥാനത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് കഴിഞ്ഞതായി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എച്ച് പി സിംഘാനിയ പറഞ്ഞു.

അനുബന്ധ സ്ഥാപനമായ സിർപൂർ പേപ്പർ മിൽസ് കമ്പനിയുടെ മൊത്തത്തിലുള്ള ലാഭകരമായ വളർച്ചയ്ക്ക് മികച്ച സംഭാവന നൽകിയതായി സിംഘാനിയ കൂട്ടിച്ചേർത്തു. കോപ്പിയർ പേപ്പർ, കോട്ടഡ് പേപ്പർ, പാക്കേജിംഗ് ബോർഡുകൾ എന്നിവയുടെ രാജ്യത്തെ മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ് ജെകെ പേപ്പർ. കമ്പനിയുടെ ഓഹരികൾ ബിഎസ്ഇയിൽ 0.77 ശതമാനം ഉയർന്ന് 413.90 രൂപയിലെത്തി.

X
Top