ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ജെകെ സിമന്റ്സിന്റെ ഏകീകൃത അറ്റാദായത്തിൽ ഇടിവ്

മുംബൈ: ഏകീകൃത അടിസ്ഥാനത്തിൽ സിമൻറ് നിർമ്മാതാവിന്റെ അറ്റാദായം 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 15.2 ശതമാനം ഇടിഞ്ഞ് 162.69 കോടി രൂപയായി കുറഞ്ഞു. സമാനമായി നികുതിക്ക് മുമ്പുള്ള ലാഭം 12.8 ശതമാനം ഇടിഞ്ഞ് 250.38 കോടി രൂപയായി. ഈ കാലയളവിലെ ജെകെ സിമന്റ്സിന്റെ അറ്റ വിൽപന 2,269.66 കോടി രൂപയാണ്.

ഒന്നാം പാദത്തിൽ അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചത് മൂലമാണ് മൊത്തം ചെലവ് 76 ശതമാനം ഉയർന്ന് 2,030.85 കോടി രൂപയായതെന്ന് കമ്പനി അറിയിച്ചു. മാർജിനുകളുടെ കാര്യമെടുത്താൽ കമ്പനിയുടെ പ്രവർത്തന മാർജിൻ 23.51% ൽ നിന്ന് 17.79% ആയി കുറഞ്ഞപ്പോൾ അറ്റാദായ മാർജിൻ 10.92% ൽ നിന്ന് 7.03% ആയി.

സിമന്റ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് ജെകെ സിമന്റ്സ് ലിമിറ്റഡ്. ഈ മങ്ങിയ പ്രകടനത്തിന് പിന്നാലെ ബിഎസ്ഇയിൽ ജെകെ സിമന്റ് ഓഹരികൾ 0.56 ശതമാനം ഇടിഞ്ഞ് 2629.25 രൂപയിലെത്തി.

X
Top