ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

പുതിയ ഡീസൽ വിപണിയില്‍ എത്തിച്ച് ജിയോ-ബിപി

മികച്ച കാര്യക്ഷമതയും ഉയര്ന്ന ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന ആക്ടീവ് സാങ്കേതികവിദ്യയോടെയുള്ള പുതിയ ഡീസല് വിപണികളില് എത്തിച്ച് ജിയോ ബി.പി.

സാധാരണ ഡീസലുകളെ അപേക്ഷിച്ച് 4.3 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമത ഈ ഡീസല് ഉറപ്പാക്കുമെന്നാണ് നിര്മാതാക്കള് അവകാശപ്പെടുന്നത്.

ഉയര്ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനാല് തന്നെ ചരക്ക് ഗതാഗത വാഹനങ്ങള്ക്ക് ആശ്രയിക്കാവുന്ന ഇന്ധനമാണിതെന്നാണ് ജിയോ ബി.പി. വിലയിരുത്തുന്നത്.

ഈ ഡീസല് ഉപയോഗിക്കുന്നതിലൂടെ പ്രതിവര്ഷം ഇന്ധന തുകയില് 1.1 ലക്ഷം രൂപ വരെ ലാഭിക്കാന് സാധിക്കുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

ആക്ടീവ് ടെക്നോളജിയുള്ള ഈ പുതിയ ഹൈ പെര്ഫോമെന്സ് ഡീസല് ജിയോ ബി.പി. ഔട്ട്ലെറ്റുകളില് ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യന് വിപണിയില് തന്നെ ആദ്യമായി ലഭ്യമാക്കുന്ന ഈ ഡീസല് അധിക തുക ഈടാക്കാതെ നിലവിലെ ഡീസലിന്റെ വിലയില് തന്നെ ലഭ്യമാക്കുന്നതാണ് മറ്റൊരു പ്രത്യേകത.

അഴുക് അടിഞ്ഞ് കൂടുന്നത് മൂലം എന്ജിന് ഘടകങ്ങളില് ഉണ്ടാകുന്ന തകരാറുകള് കുറയ്ക്കാന് സാഹായിക്കുമെന്നതാണ് മറ്റൊരു സവിശേഷതയായി പറയുന്നത്.

വൃത്തിയുള്ളതും വേഗതയേറിയതുമായ ഇന്ധനം നിറയ്ക്കുന്നതിന് സഹായിക്കുന്ന ആന്റി-ഫോം ഏജന്റ് ഇതില് അടങ്ങിയിട്ടുണ്ടെന്നാണ് ജിയോ-ബി.പി. അവകാശപ്പെടുന്നത്.

X
Top