
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സിങ്ക് ഓക്‌സൈഡ് നിർമാതാക്കളായ ജെ.ജി കെമിക്കൽസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) മാർച്ച് അഞ്ചിന് ആരംഭിക്കും. 210221 രൂപയാണ് ഒരു ഓഹരിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 10 രൂപയാണ് മുഖവില. നിക്ഷേപകർക്ക് മാർച്ച് 7 വരെ ഓഹരികൾക്കായി അപേക്ഷിക്കാം. വാങ്ങാവുന്ന ഏറ്റവും കുറവ് ഓഹരികളുടെ എണ്ണം 67 ആണ്. പുതിയ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 165 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനി പ്രെമോട്ടർമാരുടെ കൈവശമുള്ള 39 ലക്ഷം ഓഹരികളും വിറ്റഴിക്കും.






