Alt Image
യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆ പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆

ജെഫ്‌റീസ്‌ ഡിക്‌സണിനെയും വേള്‍പൂളിനെയും ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു

ഇലക്‌ട്രിക്കല്‍ മേഖലയിലെ പ്രമുഖ കമ്പനികളായ ഡിക്‌സണ്‍ ടെക്‌നോളജീസിനെയും വേള്‍പൂളിനെയും ജെഫ്‌റീസ്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു. കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്‌ മേഖലയിലെ അമിതമായ മത്സരം ചൂണ്ടികാട്ടിയാണ്‌ ജെഫ്‌റീസ്‌ ഡൗണ്‍ഗ്രേഡിംഗിന്‌ മുതിര്‍ന്നത്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ ഓഹരി വില 150 ശതമാനമാണ്‌ ഉയര്‍ന്നത്‌. ജെഫ്‌റീസ്‌ അണ്ടര്‍പെര്‍ഫോം എന്ന റേറ്റിംഗാണ്‌ ഇപ്പോള്‍ ഈ ഓഹരിക്ക്‌ നല്‍കിയിരിക്കുന്നത്‌.

ലക്ഷ്യമാക്കുന്ന വില 5920 രൂപയില്‍ നിന്ന്‌ 6440 രൂപയായി ഉയര്‍ത്തി.

വേള്‍പൂളിന്റെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ അഞ്ച്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. ജെഫ്‌റീസ്‌ ഈ ഓഹരിയുടൈ ലക്ഷ്യമാക്കുന്ന വില 1265 രൂപയില്‍ നിന്ന്‌ 1125 രൂപയായി കുറച്ചു.

ഫെബ്രുവരി 21ന്‌ വേള്‍പൂളിന്റെ പ്രൊമോട്ടര്‍മാര്‍ 3.2 കോടി ഓഹരികള്‍ വിറ്റിരുന്നു. 4039 കോടി രൂപയാണ്‌ ഇതുവഴി പ്രൊമോട്ടര്‍മാര്‍ക്ക്‌ ലഭിച്ചത്‌.

X
Top