മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

കേരളത്തിലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും സ​ർ​വീ​സി​നൊ​രു​ങ്ങി ജ​സീ​റ എ​യ​ര്‍​വേ​യ്‌​സ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ലു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കും സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നൊ​​​രു​​​ങ്ങി കു​​​വൈ​​​റ്റി​​​ലെ പ്ര​​​മു​​​ഖ ​ എ​​​യ​​​ര്‍​ലൈ​​​നാ​​​യ ജ​​​സീ​​​റ എ​​​യ​​​ര്‍​വേ​​​യ്‌​​​സ്. നി​​​ല​​​വി​​​ൽ കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്നു​​​മാ​​​ണ് ജ​​​സീ​​​റ എ​​​യ​​​ര്‍​വേ​​​യ്‌​​​സ് പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

തി​​​ങ്ക​​​ള്‍, ബു​​​ധ​​​ന്‍, വ്യാ​​​ഴം, വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കു​​​വൈ​​​ത്തി​​​ല്‍ നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കും ചൊ​​​വ്വ, വ്യാ​​​ഴം, വെ​​​ള്ളി , ശ​​​നി, ഞാ​​​യ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്നു കു​​​വൈ​​​ത്തി​​​ലേ​​​ക്കും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ഇ​​​ന്ത്യ​​​യും കു​​​വൈ​​​ത്തും ത​​​മ്മി​​​ല്‍ ഉ​​​ഭ​​​യ​​​ക​​​ക്ഷി ക​​​രാ​​​ര്‍ ഒ​​​പ്പി​​​ടു​​​ന്ന​​​തോ​​​ടെ വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നു ജ​​​സീ​​​റ എ​​​യ​​​ര്‍​വേ​​​യ്‌​​​സ് സൗ​​​ത്ത് ഏ​​​ഷ്യ റീ​​​ജ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ റൊ​​​മാ​​​ന പ​​​ര്‍​വി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടു ന​​​ഗ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ എ​​​ട്ടു പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ സേ​​​വ​​​നം ന​​​ല്‍​കു​​​ന്നു​​​ണ്ട്.

കു​​​വൈ​​​റ്റി​​​ലെ​​​യും മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും പ്ര​​​വാ​​​സി​​​ക​​​ളി​​​ല്‍ നി​​​ന്നും ബി​​​സി​​​ന​​​സ് യാ​​​ത്ര​​​ക്കാ​​​രി​​​ല്‍ നി​​​ന്നു​​​മു​​​ള്ള ആ​​​വ​​​ശ്യം നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്ത് അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​മാ​​​യി ജ​​​സീ​​​റ എ​​​യ​​​ര്‍​വേ​​​യ്‌​​​സ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

X
Top