നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഐടിസിയുടെ സംയോജിത അറ്റാദായത്തിൽ നാല് മടങ്ങ് വർധന

മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ ഐടിസിയുടെ സംയോജിത അറ്റാദായം നാല് മടങ്ങ് വർദ്ധിച്ച് 19,807.8 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,013.18 കോടി രൂപയായിരുന്നു ലാഭം.

അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20,376.3 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇത് 20,349.9 കോടി രൂപയായിരുന്നു.

2024-25 സാമ്പത്തിക വർഷത്തിലെ മുഴുവൻ ലാഭം 68.9 ശതമാനം വർധിച്ച് 35,052 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ 20,751 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10.4 ശതമാനം ഉയർന്ന് 81,612.78 കോടി രൂപയായി.

2025 സാമ്പത്തിക വർഷത്തിൽ ഒരു സാധാരണ ഓഹരിക്ക് 1 രൂപ നിരക്കിൽ 7.85 രൂപയുടെ അന്തിമ ലാഭവിഹിതം നൽകാൻ കമ്പനിയുടെ ബോർഡ് ശുപാർശ ചെയ്തു.

X
Top