നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍ ഐടി രംഗം

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളില്‍ ലാഭക്ഷമത കുത്തനെ കുറഞ്ഞതോടെ ഇന്ത്യയിലെ മുൻനിര കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് നടപ്പു സാമ്പത്തിക വർഷം രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കി. നിർമ്മിത ബുദ്ധിയുടെ ഉപയോഗം വ്യാപകമായതോടെയാണ് 20,000 പേർക്ക് പിങ്ക് സ്‌ലിപ്പ് നല്‍കാൻ തീരുമാനം. നിലവില്‍ ടി.സി.എസില്‍ 6.13 ലക്ഷം ജീവനക്കാരാണുള്ളത്.

വൈദഗ്ദ്ധ്യ പൊരുത്തക്കേട്(സ്കില്‍ മിസ്‌മാച്ച്‌) കണക്കിലെടുത്താണ് തീരുമാനമെന്ന് ടി.സി.എസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. കൃതിവാസൻ വ്യക്തമാക്കി. നിർമ്മിത ബുദ്ധിയുടെ ഉപയോഗം ഉത്പാദനക്ഷമതയില്‍ 20 ശതമാനം വർദ്ധനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവനങ്ങള്‍ തടസപ്പെടാതെ മാറ്റം നടപ്പാക്കാനാണ് ടി.സി.എസ് ഒരുങ്ങുന്നത്. സ്ഥാപനത്തിനകത്ത് പുനർവ്യന്യസിക്കാനാകാത്ത ജീവനക്കാരെ ഒഴിവാക്കാനുള്ള ടി.സി.എസിന്റെ തീരുമാനം ഇന്ത്യൻ ഐ.ടി മേഖലയില്‍ കടുത്ത ആശങ്കകള്‍ സൃഷ്‌ടിക്കുകയാണ്.

പ്രവർത്തന രീതിയില്‍ ടി.സി.എസ് വരുത്തുന്ന ഏറ്റവും വലിയ തന്ത്രപരമായ മാറ്റമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ മറ്റ് പ്രമുഖ ഐ.ടി കമ്പനികളും വരും ദിവസങ്ങളില്‍ സമാനമായ തീരുമാനം പ്രഖ്യാപിച്ചേക്കും.

പുനർവിന്യസിക്കാൻ കഴിയാത്ത മിഡില്‍, സീനിയർ പദവികളിലുള്ള ജീവനക്കാരെ ഒഴിവാക്കും

  1. നവീന സാങ്കേതികവിദ്യകളില്‍ ശ്രദ്ധയൂന്നി വിപണി വികസിക്കാനാണ് ലക്ഷ്യമിടുന്നത്.
  2. വിദേശ, ആഭ്യന്തര മേഖലയില്‍ ആവശ്യമാകുന്ന ടെക്നോളജിയില്‍ വൈദഗ്ദ്ധ്യമുള്ളവരെ നിലനിറുത്തും
  3. എ.ഐ ഉപയോഗം വർദ്ധിപ്പിക്കാനും ഉത്പാദനക്ഷമത ഉയർത്തുന്നതും പ്രധാന പരിഗണന

പുറത്താക്കുന്ന ജീവനക്കാർക്ക് സമഗ്ര പാക്കേജ്
പിരിച്ചുവിടുന്ന ജീവനക്കാർക്ക് സമഗ്രമായ പാക്കേജാണ് ടി.സി.എസ് വാഗ്ദാനം ചെയ്യുന്നത്. നഷ്‌ടപരിഹാരത്തിനൊപ്പം കൗണ്‍സിലിംഗും പുതിയ ജോലി കണ്ടെത്താനാവശ്യമായ സഹായങ്ങളും നല്‍കും. പുതിയ ജോലി കണ്ടെത്തുന്നതു വരെ ഇൻഷ്വറൻസ് കവറേജും ലഭ്യമാക്കും.

പ്രതിഷേധിച്ച്‌ ഐ.ടി സംഘടനകള്‍
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടികള്‍ നിയമവിരുദ്ധമാണെന്ന് ഐ.ടി രംഗത്തെ തൊഴില്‍ സംഘടനകള്‍ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്നും ജീവനക്കാരെ തുടരാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രാജി വെപ്പിക്കാനുള്ള സമ്മർദ്ദം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഫോറം ഫോർ ഐ.ടി എംപ്ളോയീസ് നിർദേശിച്ചു.

നടപ്പുവർഷം ആഗോള തലത്തില്‍ 169 ഐ.ടി കമ്പനികളില്‍ 90,000 ജീവനക്കാർക്ക് തൊഴില്‍ നഷ്‌ടം.

X
Top