ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ആറ് മാസത്തിനിടെ ഐപിഒയിലൂടെ കമ്പനികള്‍ സമാഹരിച്ചത് 26,300 കോടി രൂപ

മുംബൈ: രാജ്യത്ത് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യിലൂടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആറ് മാസങ്ങള്‍ക്കിടെ കമ്പനികള്‍ സമാഹരിച്ചത് 26,300 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 26ശതമാനം കുറവാണിത്.

കഴിഞ്ഞ വര്‍ഷം 35,456 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. അതേ സമയം ഈ വര്‍ഷം കൂടുതല്‍ കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പന നടത്തിയിട്ടുണ്ട്. 31 കമ്പനികള്‍ ഇത്തവണ ഐപിഒയുമായി രംഗത്തെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷമിത് 14 കമ്പനികള്‍ ആയിരുന്നു.

മാന്‍കൈന്‍ഡ് ഫാര്‍മയാണ് ഈ വര്‍ഷം ഐപിഒയിലൂടെ ഏറ്റവുമധികം തുക സമാഹരിച്ച കമ്പനി. 4326 കോടി രൂപ. 2800 കോടി രൂപ സമാഹരിച്ച ജെഎസ്ഡബ്ല്യു ഇന്‍ഫ്രാ രണ്ടാം സ്ഥാനത്തുണ്ട്.

1964 കോടി രൂപയുടെ നിക്ഷേപം ലഭിച്ച ആര്‍ആര്‍ കാബേല്‍ ആണ് മൂന്നാമത്. പ്ലാസാ വയേഴ്സ് ആണ് ഐപിഒയിലൂടെ ഏറ്റവും കുറവ് നിക്ഷേപം ലഭിച്ച കമ്പനി, 67 കോടി.

ഇത്തവണത്തെ മിക്ക ഐപിഒകള്‍ക്കും മികച്ച പ്രതികരണം ആണ് ഉണ്ടായത്. 19 ഐപിഒകളിലും ഓഹരികള്‍ക്കായി പത്ത് മടങ്ങ് അധിക അപേക്ഷകളാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. നാല് ഐപിഒകള്‍ക്ക് മൂന്ന് മടങ്ങ് അധികം അപേക്ഷകരുണ്ടായി.

ഐപിഒക്ക് ശേഷം വിപണിയില്‍ ലിസ്റ്റ് ചെയ്ത് നേട്ടമുണ്ടാക്കിയ കമ്പനികളുടെ എണ്ണത്തില്‍ 29.44 ശതമാനമാണ് വര്‍ധന.കഴിഞ്ഞ വര്‍ഷം ഇത് 11.56 ശതമാനമായിരുന്നു.

ഈ വര്‍ഷം ഇനി 28 കമ്പനികള്‍ കൂടി ഐപിഒ നടത്താന്‍ ഒരുങ്ങുന്നുണ്ട്. ഈ കമ്പനികളെല്ലാം ചേര്‍ന്ന് 38,000 കോടി രൂപ സമാഹരിക്കാന്‍ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.

X
Top