കോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം

ഐപിഒ വിപണി ആവേശത്തോടെ മുന്നോട്ട്

കൊച്ചി: രാജ്യത്തെ പ്രാരംഭ ഓഹരി വില്‍പ്പന(ഐ.പി.ഒ) വിപണിയിലെ ആവേശ മുന്നേറ്റം തുടരുന്നു. രണ്ട് മാസത്തിനുള്ളില്‍ ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യല്‍, മീഷോ, ജുനിപ്പർ ഗ്രീൻ എനർജി തുടങ്ങിയ 24 കമ്പനികളാണ് അടുത്ത രണ്ട് മാസത്തില്‍ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറാകുന്നത്. ഇതിലൂടെ 40,000 കോടി രൂപയാണ് കമ്പനികള്‍ സമാഹരിക്കുന്നത്.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്(എ.ഐ) സ്ഥാപനമായ ഫ്രാക്‌ടല്‍ അനലിറ്റിക്‌സ്, ഹോം ആൻഡ് സ്‌ലീപ്പ് സൊലൂഷൻസ് ബ്രാൻഡ് വേക്ക്ഫിറ്റ് ഇന്നവേഷൻസ് തുടങ്ങിയ കമ്പനികളുടെ ഐ.പി.ഒ അടുത്ത ദിവസങ്ങളില്‍ നടക്കും.

നടപ്പുവർഷം ഇതുവരെ 96 കമ്പനികള്‍ ഓഹരി വില്‍പ്പനയിലൂടെ വിപണിയില്‍ നിന്ന് 1.6 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഇവയില്‍ 40 കമ്ബനികളുടെ ലിസ്റ്റിംഗ് കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് നടന്നത്. ഡിസംബർ പൂർത്തിയാകുന്നതോടെ നടപ്പുവർഷത്തെ പ്രാഥമിക ഓഹരി വില്‍പ്പനയുടെ മൂല്യം രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞ് റെക്കാഡിലെത്തുമെന്ന് വിലയിരുത്തുന്നു.

പുതിയ ഓഹരി വില്‍പ്പന
കമ്പനി : സമാഹരിക്കുന്ന തുക
ഐ.സി.ഐ.സി.ഐ പ്രോ: 10,000 കോടി രൂപ
മീഷോ : 5,421 കോടി രൂപ
ക്ളീൻ മാക്‌സ് എൻവിറോ : 5,200 കോടി രൂപ
ഫ്രാക്‌ടല്‍ അനലിറ്റിക്‌സ്: 4,900 കോടി രൂപ
ജൂനിപ്പർ ഗ്രീൻ എനർജി: 3,000 കോടി രൂപ

X
Top