എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഐപിഒ വിപണിയിലെ ധന സമാഹരണത്തില്‍ റെക്കോഡ്‌

മുംബൈ: 2025ല്‍ ഐപിഒ വിപണി പുതിയ റെക്കോഡ്‌ കുറിച്ചു. ഐപിഒകള്‍ ഏറ്റവും കൂടുതല്‍ ധന സമാഹരണം നടത്തുന്ന വര്‍ഷമായി 2025. ഈ വര്‍ഷം ഇതുവരെ 1.77 ലക്ഷം കോടി രൂപയാണ്‌ ഐപിഒ വിപണി സമാഹരിച്ചത്‌. കഴിഞ്ഞ വര്‍ഷം ഐപിഒ വിപണി 1.73 ലക്ഷം കോടി രൂപയായിരുന്നു സമാഹരിച്ചിരുന്നത്‌. ഈ റെക്കോഡാണ്‌ ഈ വര്‍ഷം മറികടന്നത്‌.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിയുടെ 10,000 കോടി രൂപയുടെ ഐപിഒ ഉള്‍പ്പെടെ അഞ്ച്‌ പബ്ലിക്‌ ഇഷ്യുകളാണ്‌ ഈ ആഴ്‌ച വിപണിയിലെത്തുന്നത്‌. ടാറ്റാ കാപ്പിറ്റല്‍, എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, എല്‍ജി ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യ, ലെന്‍സ്‌കാര്‍ട്ട്‌, ഗ്രോ തുടങ്ങിയ കമ്പനികളുടെ മെഗാ ഐപിഒകളാണ്‌ ഈ വര്‍ഷം വിപണിയിലെത്തിയത്‌. അതേ സമയം ടാറ്റാ കാപ്പിറ്റല്‍ ഉള്‍പ്പെടെ ഈ വര്‍ഷം ലിസ്റ്റ്‌ ചെയ്‌ത ഐപിഒകള്‍ പകുതിയും ഇപ്പോള്‍ ഇഷ്യു വിലയേക്കാള്‍ താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌.

ഐപിഒകള്‍ അമിത വിലയാണ്‌ ഈടാക്കുന്നത്‌ എന്നതാണ്‌ ഇതിന്‌ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌. അടുത്ത വര്‍ഷവും ഐപിഒ വിപണി സജീവമായി തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. റിലയന്‍സ്‌ ജിയോയുടെ ഐപിഒ 2026ല്‍ വിപണിയിലെത്തിയേക്കും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ഐപിഒ ആകും ഇതെന്നാണ്‌ കരുതുന്നത്‌. എന്‍എസ്‌ഇ, ഫ്‌ളിപ്പ്‌കാര്‍ട്ട്‌ എന്നീ കമ്പനികളുടെ ഐപിഒകളും അടുത്ത വര്‍ഷം വിപണിയിലെത്താന്‍ സാധ്യതയുണ്ട്‌.

X
Top