ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഇൻവെസ്റ്റ് കേരള: ഇന്റർനെറ്റ് പങ്കാളിയായി കെ ഫോൺ

കൊച്ചി: ഇൻവെസ്റ്റ് കേരളയുടെ ഔദ്യോഗിക ഇന്റർനെറ്റ് പങ്കാളിയായി കെ ഫോണ്‍. 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഉച്ചകോടിക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി കെ ഫോണ്‍ ഒരുക്കും.

കെ ഫോണ്‍ സേവനങ്ങള്‍ മനസിലാക്കാനും ആസ്വദിക്കാനും എക്സ്പീരിയൻസ് സോണും സ്ഥലത്തുണ്ടാകും. പുതിയ കെ ഫോണ്‍ കണക്ഷനും ലഭ്യമാക്കും.

ഇൻവെസ്റ്റ് കേരളയുടെ ഔദ്യോഗിക ഇന്റർനെറ്റ് പങ്കാളിയാകുന്നതില്‍ കെ ഫോണിന് അഭിമാനമുണ്ടെന്ന് പ്രിൻസിപ്പല്‍ സെക്രട്ടറിയും കെ ഫോണ്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു.

രാജ്യത്തിന് അഭിമാനമാകുന്ന തലത്തിലേക്ക് ഉയരുന്ന കെ ഫോണിന്റെ സേവനങ്ങള്‍ രാജ്യാന്തരതലത്തിലെത്തിക്കാൻ പരിപാടിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

X
Top