ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

‘ഇൻകെൽ’ ഇനി മുതൽ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ‘പൊതു സ്വകാര്യ പങ്കാളിത്ത’ മാതൃകയിൽ രൂപീകരിച്ച കമ്പനിയായ ഇൻകെൽ ഇനി മുതൽ ‘ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ’ എന്ന നിലയിൽ മുഖം മിനുക്കുന്നു. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് എന്ന നിലയിൽ നിന്ന് എല്ലാത്തരം സേവനങ്ങളും നൽകാൻ കഴിയും വിധം കമ്പനിയുടെ പ്രവർത്തന മേഖല വിപുലപ്പെടുത്താൻ തിരുവനന്തപുരത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. കമ്പനിയുടെ മാറ്റം വ്യക്തമാക്കി പുതിയ വെബ് സൈറ്റും ലോഗോയും വ്യവസായ മന്ത്രി പി.രാജീവ് പുറത്തിറക്കി.
പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റിന്യൂവബിൾ എനർജി മേഖലയിലും വ്യവസായ മേഖലക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ഊന്നൽ നൽകി പദ്ധതികൾ ഏറ്റെടുക്കുമെന്ന് ഇൻകെൽ ചെയർമാൻ കൂടിയായ വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ദേശീയ പാതക്ക് സമീപം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ലോജിസ്റ്റിക്സ്‌ പാർക്ക് സ്ഥാപിക്കും. ഇനിയും പ്രവാസി നിക്ഷേപം കേരളത്തിൽ സാധ്യമാക്കും. സ്വകാര്യ സ്ഥലം കൂടി പൊതുവ്യവസായ പദ്ധതികൾക്ക് ഉപയോഗിക്കാൻ സംയുക്ത പദ്ധതികൾക്ക് രൂപം നൽകും. അടുത്ത മൂന്ന് വർഷത്തെ പ്രവർത്തന രൂപരേഖ ബോർഡ് യോഗം തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.
പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ച കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നാലായിരം കോടി രൂപയുടെ പദ്ധതികൾ ഇൻകെൽ നടപ്പാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലും സോളാർ മേഖലയിലും ഒട്ടേറെ പ്രവൃത്തികൾ പൂർത്തിയാക്കി.
ഇൻകെലിന്റെ പുതിയ ലോഗോ, വെബ്‌സൈറ്റ്, എം.ഐ.എസ് ഡാഷ്ബോർഡ് എന്നിവയുടെ പ്രകാശനം മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഇൻകെൽ എം.ഡി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർമാരായ സി.വി റപ്പായി, മുഹമ്മദ് അൽത്താഫ്, ജയകൃഷ്ണൻ കൃഷ്ണമേനോൻ, അഡ്വ. ഗീതാകുമാരി എന്നിവർ സംസാരിച്ചു.

X
Top