100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഇന്‍ഫോസിസ് നാലാംപാദഫലങ്ങള്‍ പ്രഖ്യാപിച്ചു, വരുമാനം പ്രതീക്ഷിച്ചതിലും താഴെ, അറ്റാദായം 7.8 ശതമാനമുയര്‍ന്ന് 6128 കോടി രൂപ

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനി ഇന്‍ഫോസിസ് മാര്‍ച്ച് പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഏകീകൃത അറ്റാദായം 7.8 ശതമാനം വര്‍ധിച്ച് 6128 കോടി രൂപയായപ്പോള്‍ വരുമാനം 16 ശതമാനം ഉയര്‍ന്ന് 37441 കോടി രൂപയാണ്. പ്രതീക്ഷിച്ചതിലും വളരെ താഴെയാണ് ഇന്‍ഫോസിസിന്റെ നാലാംപാദ പ്രകടനം.

20 ശതമാനം വരുമാന വളര്‍ച്ചയാണ് വിദഗ്ധര്‍ കണക്കുകൂട്ടിയിരുന്നത്. ഡോളറിലുള്ള വരുമാനം മാര്‍ച്ച് പാദത്തില്‍ 2.2 ശതമാനം കുറഞ്ഞ് (തുടര്‍ച്ചയായി) 4554 മില്യണ്‍ ഡോളര്‍. സ്ഥിര കറന്‍സി അടിസ്ഥാനത്തില്‍ വരുമാനം തുടര്‍ച്ചയായി 3.2 ശതമാനം കുറഞ്ഞു.

മൊത്തം വരുമാനത്തിന്റെ 62.9 ശതമാനവും ഡിജിറ്റല്‍ വിഭാഗത്തില്‍ നിന്നാണ്. പ്രവര്‍ത്തന മാര്‍ജിന്‍ 50 ബേസിസ് കുറഞ്ഞ് 21 ശതമാനമായി. 17.50 രൂപയുടെ അവസാന ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനിയ്ക്ക് മാര്‍ച്ച് പാദത്തില്‍ 2.1 ബില്യണ്‍ ഡോളര്‍ ഓര്‍ഡറാണുള്ളത്.

മൊത്തം സാമ്പത്തികവര്‍ഷത്തെ ഓര്‍ഡര്‍ 9.8 ബില്യണ്‍ ഡോളറിന്റേത്. ജൂണ്‍ 2 ആണ് ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 24.3 ശതമാനത്തില്‍ നിന്നും 20.9 ശതമാനമായി തുടര്‍ച്ചയായി കുറഞ്ഞത് നേട്ടമായി.

X
Top