നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്ക് കൂടുന്നു

കൊച്ചി: ഓഹരി വിപണിയിലെ മുന്നേറ്റത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് വീണ്ടും കൂടുന്നു. ഒരു മാസത്തിനിടെ വിപണി മികച്ച വളർച്ച നേടിയതോടെയാണ് ചെറുകിട നിക്ഷേപകർ വീണ്ടും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ളാനുകളില്‍ ഉള്‍പ്പെടെ പണം മുടക്കാൻ തുടങ്ങിയത്.

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ മറികടന്ന് ഇന്ത്യൻ ഓഹരി വിപണി മികച്ച മുന്നേറ്റം കാഴ്‌ചവക്കുകയാണ്. ആഗോള വിപണികളില്‍ വരും ദിവസങ്ങളിലും ആവേശം കൂടിയേക്കുമെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തില്‍ ഓഹരി വിപണി മൂക്കുകുത്തിയതാണ് ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി ഓഹരി വിപണി തുടർച്ചയായി ഉയരങ്ങള്‍ താണ്ടിയതോടെ നിക്ഷേപകർക്ക് വൻ ലാഭമാണ് ലഭിച്ചത്, ഇതോടെ നിക്ഷേപകരുടെ എണ്ണത്തിലും വിപണിയിലെത്തിയ പണത്തിലും അഭൂതപൂർവമായ കുതിച്ചുചാട്ടം ദൃശ്യമായിരുന്നു.

X
Top