ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇന്‍ഫിബീം അവന്യൂസ് തങ്ങളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം റെഡിഫ്.കോമിന് കൈമാറുന്നു  

മുംബൈ: ഫിന്‍ടെക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഇന്‍ഫിബീം അവന്യൂസ് തങ്ങളുടെ ഇ-കൊമേഴ്സ് ബിസിനസ്സ് റെഡിഫ്.കോമിന് 800.39 കോടി രൂപയ്ക്ക്  ‘സ്ലംപ് സെയില്‍’ അടിസ്ഥാനത്തില്‍ കൈമാറും. കമ്പനി ഫയലിംഗില്‍ അറിയിച്ചതാണിക്കാര്യം.

ഇടപാടിന്റെ ഭാഗമായി, ഇന്‍ഫിബീമിന്റെ റെഡിഫ്.കോം-ലുള്ള ഓഹരി ഉടമസ്ഥത 54.1 ശതമാനത്തില്‍ നിന്ന് 82.7 ശതമാനമായി ഉയരും. ഇതിലൂടെ തന്ത്രപരമായ നിയന്ത്രണം നിലനിര്‍ത്താനും, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, ടെക്നോളജി ലൈസന്‍സിംഗ് തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു.

”ഇന്ത്യയിലെ പേയ്‌മെന്റുകള്‍ക്കും എഐ ഇന്‍ഫ്രാസ്ട്രക്ചറിനും നേതൃത്വം നല്‍കുകയാണ് ഇന്‍ഫിബീം. അതേസമയം റെഡിഫ് ഡിജിറ്റല്‍ എന്റര്‍പ്രൈസ് പ്ലാറ്റ്ഫോമുകളും ഉപഭോക്തൃ ടെക്നോളജികളും കൈകാര്യം ചെയ്യുന്നു” വിഷാല്‍ മേത്ത, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, ഇന്‍ഫിബീം അവന്യൂസ് പറഞ്ഞു.

ഇന്‍ഫിബീമിന്റെ പ്ലാറ്റ്ഫോം ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍, ആസ്തികളും ബാധ്യതകളും, കരാറുകള്‍, ജീവനക്കാര്‍എന്നിവ  റെഡിഫ്.കോം-ലേക്ക് കൈമാറും.

 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ക്ലയന്റുകളുള്ള കമ്പനിയാണ് ഇന്‍ഫിബീം. ഇന്ത്യയുടെ ദേശീയ പ്രൊക്യൂര്‍മെന്റ് പോര്‍ട്ടലായ ജെം (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസ്) ഇന്‍ഫിബീമിന്റെ എന്റര്‍പ്രൈസ് വികസിപ്പിച്ചെടുത്തതാണ്.

X
Top