ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

വിഷ്‌കോ 22 പ്രോഡക്‌ട്‌സിന്റെ ഓഹരികൾ സ്വന്തമാക്കി ഇൻഫിബീം അവന്യൂസ്

ഡൽഹി: ഗുഡ്ഗാവ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പായ വിഷ്‌കോ 22 പ്രോഡക്‌ട്‌സ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ഫിൻടെക് സ്ഥാപനമായ ഇൻഫിബീം അവന്യൂസ്. തന്ത്രപരമായ നിക്ഷേപത്തിലൂടെയാണ് കമ്പനി ഓഹരി ഏറ്റെടുക്കൽ നടത്തിയത്.

ഈ ഇടപാടിലൂടെ ആഭ്യന്തര, അന്തർദേശീയ ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസുകൾക്കായി ഓമ്‌നിചാനൽ എന്റർപ്രൈസ് സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ ഇൻഫിബീം പദ്ധതിയിടുന്നു. ഓൺലൈൻ, ഓഫ്‌ലൈൻ ബിസിനസുകളെ ഏകീകരിക്കാനും സമന്വയിപ്പിക്കാനും അനുവദിക്കുന്ന ഇഷ്‌ടാനുസൃത സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് വിഷ്‌കോ22.

അടുത്ത 12 മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള ടെക്‌നോളജി സ്റ്റാർട്ടപ്പുകളിൽ കൂടുതൽ തന്ത്രപരമായ നിക്ഷേപം നടത്തുമെന്ന് ഇൻഫിബീം അവന്യൂസ് അറിയിച്ചു. ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയാണ് ഇൻഫിബീം അവന്യൂസ് ലിമിറ്റഡ്, ഇത് ആഗോളതലത്തിൽ അതിന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഓഹരികൾ 1.58 ശതമാനത്തിന്റെ നേട്ടത്തിൽ 16.15 രൂപയിലെത്തി.

X
Top