അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

ഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറി

കൊച്ചി: പുതിയ കേന്ദ്ര സർക്കാർ അധികാരത്തിലെത്തുന്നതോടെ വിദേശ നിക്ഷേപ നിയന്ത്രണങ്ങൾ കൂടുതൽ ഉദാരമാക്കുന്നതിനൊപ്പം നികുതി മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്തും പ്രതീക്ഷിക്കാമെന്ന് കേന്ദ്ര വ്യവസായ വികസന വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു.

വൈദ്യുതി വാഹനങ്ങളുടെ നിർമ്മാണ മേഖലയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ച ഇളവുകളോട് വിവിധ ആഗോള കമ്പനികളിൽ നിന്നും മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

എല്ലാവരും അമേരിക്കയിലെ ഒരു കമ്പനിയുടെ തീരുമാനത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള വൈദ്യുതി വാഹന കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടയർ മേഖലയിൽ നിക്ഷേപം നടത്താൻ ലോകത്തിലെ രണ്ട് വലിയ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്.

പുതിയ സർക്കാർ ചുമതലയേറ്റെടുത്ത ശേഷം കൂടുതൽ മേഖലയിൽ വിദേശ നിക്ഷേപ പരിധി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top