Alt Image
ചരിത്രം തിരുത്തി ഇന്ത്യൻ കയറ്റുമതി; ഒക്ടോബറിൽ 8990 കോടി ഡോളറിന്റെ സർവകാല റെക്കോർഡ് ◆ 6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆

തമിഴ്നാട്ടിൽ 15,610 കോടിയുടെ വ്യവസായ നിക്ഷേപം കൂടി

ചെന്നൈ: വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങൾ നിർമിക്കുന്നവ ഉൾപ്പെടെ വിവിധ വ്യവസായ മേഖലകളിൽ 15,610.43 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന പദ്ധതികൾക്ക് തമിഴ്നാട് സർക്കാർ അംഗീകാരം നൽകി. 8,876 പേർക്കു തൊഴിൽ ലഭിക്കുന്നവയാണിവ.

വൈദ്യുത വാഹന (ഇവി) ബാറ്ററി ഉൽപാദന മേഖലയിലാണു പ്രധാന നിക്ഷേപം. വാഹന ഘടക നിർമാണ യൂണിറ്റുകൾ, വയർലെസ് സാങ്കേതികവിദ്യ, വസ്ത്രനിർമാണം, ഓക്സിജൻ നിർമാണ യൂണിറ്റ് എന്നിവയാണു മറ്റു പ്രധാന മേഖലകൾ.

കൃഷ്ണഗിരി, തേനി, പുതുക്കോട്ട ജില്ലകളിലും ചെന്നൈയ്ക്ക് ചുറ്റുമുള്ള നഗരങ്ങളിലുമാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വരുന്നതിനാൽ അതിന്റെ അനുബന്ധ പദ്ധതികളും ലഭിച്ചു.

ടാറ്റ പവർ തിരുനെൽവേലി ഗംഗൈകൊണ്ടയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുണ്ട്. ശിവകാശിക്കടുത്ത് കേന്ദ്രസർക്കാരിന്റെ ടെക്സ്റ്റൈൽ പാർക്കും വരുന്നു.

ഡിഎംകെ സർക്കാർ അധികാരത്തിൽ വന്ന 2021 നു ശേഷം ഏകദേശം ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തിയതായി സർക്കാർ അവകാശപ്പെട്ടു.

X
Top