8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അറ്റാദായം 3 മടങ്ങ് ഉയര്‍ത്തി ഇന്‍ഡസ് ടവേഴ്‌സ്

ന്യൂഡല്‍ഹി: ടവറുകളും ആശയവിനിമയ ഇന്‍ഫ്രാസ്ട്രക്ചറുകളും പോലുള്ള നിഷ്‌ക്രിയ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുന്ന രാജ്യത്തെ മുന്‍നിര ടെലികോം കമ്പനി, ഇന്‍ഡസ് ടവേഴ്‌സ്, ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടു.

1,348 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 182 ശതമാനം അധികം.

ഉയര്‍ന്ന വാടകകളും റെക്കോര്‍ഡ് ടവര്‍ കൂട്ടിച്ചേര്‍ക്കലുകളുമാണ് കമ്പനിയെ നേട്ടമുണ്ടാക്കാന്‍ സഹായിച്ചത്. വരുമാനം 3 ശതമാനമുയര്‍ന്ന് 7076 കോടി രൂപയായപ്പോള്‍ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) 29.5 ശതമാനത്തില്‍ നിന്നും 13.8 ശതമാനമായി താഴ്ന്നു.

റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയിഡ് 22 ശതമാനത്തില്‍ നിന്നും താഴ്ന്ന് 13.8 ശതമാനമായിട്ടുണ്ട്.

ഇബിറ്റ 51 ശതമാനനമുയര്‍ത്തി 3514 കോടി രൂപയാക്കാനും കമ്പനിയ്ക്ക് സാധിച്ചു.

X
Top