ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഇൻഡസ് ടവേഴ്‌സ് എംഡി ബിമൽ ദയാൽ രാജിവച്ചു

മുംബൈ: കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ (എംഡി), ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) എന്നി സ്ഥാനങ്ങളിൽ നിന്ന് ബിമൽ ദയാൽ രാജിവച്ചതായി ഇൻഡസ് ടവേഴ്സ് അറിയിച്ചു. 2022 സെപ്‌റ്റംബർ 17-ന് രാജി പ്രാബല്യത്തിൽ വന്നതായി കമ്പനി കൂട്ടിച്ചേർത്തു.

ദയാലിന്റെ ഒഴിവ് നികത്തുന്നത് വരെ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ തേജീന്ദർ കൽറയ്‌ക്കാണ്‌ സ്ഥാപനത്തിന്റെ പ്രവർത്തന ഉത്തരവാദിത്തമെന്ന് ഇൻഡസ് ടവേഴ്‌സ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

മുമ്പ് ഭാരതി ഇൻഫ്രാടെൽ എന്നറിയപ്പെട്ടിരുന്ന ഇൻഡസ് ടവേഴ്‌സ് നിഷ്‌ക്രിയ ടെലികോം ഇൻഫ്രാസ്ട്രക്ചറിന്റെ ഇന്ത്യയിലെ മുൻനിര ദാതാവാണ്. ഇത് വിവിധ മൊബൈൽ ഓപ്പറേറ്റർമാർക്കായി ടെലികോം ടവറുകളും ആശയവിനിമയ ഘടനകളും വിന്യസിക്കുകയും സ്വന്തമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 0.95 ശതമാനം ഇടിഞ്ഞ് 202.25 രൂപയിലെത്തി.

X
Top