Alt Image
മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆ എഥനോൾ ഉൽപാദനത്തിൽ കടുപ്പിച്ചു കേന്ദ്രം; പഞ്ചസാരക്കു പിന്നാലെ അരിക്കും നിയന്ത്രണം ◆ പഞ്ചസാര വില കുതിക്കുന്നു ◆ വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆

കണ്ണൂർ ടു ഫുജൈറ പ്രതിദിന സർവീസുമായി ഇൻഡിഗോ

യുഎഇയുടെ സുന്ദരനഗരമായ ഫുജൈറയിലേക്ക് കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രതിദിന സർവീസുമായി ഇൻഡിഗോ.

ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരാണ് ഇൻഡിഗോയുമായി സഹകരിച്ച് സർവീസുകൾക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. മെയ് 15 മുതലാണ് സർവീസുകൾ ആരംഭിക്കുക.

മുംബൈ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരിൽ നിന്നും വിനോദസ‍ഞ്ചാരികളിൽ നിന്നും മികച്ച ഡിമാൻഡ് ലഭിക്കുന്ന പശ്ചാത്തലത്തിലാണ് സഹകരണം.

പ്രകൃതിഭംഗിയാൽ ശ്രദ്ധേയമായ നാടാണ് ഫുജൈറ. ഇൻഡിഗോയ്ക്ക് സർവീസുള്ള 41-ാം വിദേശ നഗരമാവുക കൂടിയാണ് ഫുജൈറ.

യുഎഇയിൽ അബുദാബി, ദുബായ്, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിലേക്ക് നിലവിൽ ഇൻഡിഗോയ്ക്ക് സർവീസുകളുണ്ട്.

X
Top