Alt Image
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച – നാഴികക്കല്ലുകള്‍സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഹ്രസ്വ ചരിത്രംകോർപ്പറേറ്റ് നികുതി സമാഹരണം 34% ഉയർന്നുസ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ ഘടകങ്ങള്‍ ഇവയാണ്സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കിടെ ഇന്ത്യയെ ആഗോളശക്തിയാക്കി വളർത്തിയ അഞ്ച് നേട്ടങ്ങൾ അറിയാം

ജൂൺ പാദത്തിൽ മിന്നി തിളങ്ങി ഇൻഡിഗോ പെയിന്റ്‌സ്

മുംബൈ: 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ച് ഇൻഡിഗോ പെയിന്റ്സ്. ഈ കാലയളവിൽ കമ്പനിയുടെ ലാഭം 71 ശതമാനത്തിലധികം വർധിക്കുകയും മാർജിൻ മെച്ചപ്പെട്ടുകയും ചെയ്തു. പെയിന്റ് നിർമ്മാതാവിന്റെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 11.6 കോടിയിൽ നിന്ന് 19.91 കോടി രൂപയായി ഉയർന്നു.

ഇൻഡിഗോ പെയിന്റ്‌സിന്റെ 2022 ജൂണിൽ അവസാനിച്ച പാദത്തിലെ വരുമാനം മുൻവർഷത്തെ 156 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 43 ശതമാനം വർധിച്ച് 224 കോടി രൂപയായി. എമൽഷൻസ് വിഭാഗത്തിൽ പ്രത്യേകിച്ച് പ്രീമിയം എമൽഷൻ വിഭാഗത്തിൽ ഉയർന്ന അളവിലുള്ള വളർച്ചയ്ക്ക് കമ്പനി സാക്ഷ്യം വഹിച്ചതായി നിക്ഷേപകർക്കുള്ള അവതരണത്തിൽ സ്ഥാപനം പറഞ്ഞു.

പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (EBIDTA) എന്നിവയ്ക്ക് മുമ്പുള്ള കമ്പനിയുടെ വരുമാനം 35.27 കോടി രൂപയായി ഉയർന്നപ്പോൾ ഇബിഐടിഡിഎ മാർജിൻ കഴിഞ്ഞ പാദത്തിലെ 12.92 ശതമാനത്തിൽ നിന്ന് 15.75 ശതമാനമായി വികസിച്ചു. കൂടാതെ ഇൻഡിഗോയുടെ മൊത്ത മാർജിൻ 43.61 ശതമാനത്തിൽ നിന്ന് 45.19 ശതമാനമായി തുടർച്ചയായി മെച്ചപ്പെട്ടു.

സുഖപ്രദമായ മാർജിനുകളും ഇൻപുട്ട് ചെലവുകളും സുസ്ഥിരമാക്കുന്നതോടെ ഭാവി പാദങ്ങളിൽ ലാഭക്ഷമതാ കൂടുതൽ വർധിക്കുമെന്ന് സ്ഥാപനം പ്രതീക്ഷിക്കുന്നു. ടയർ-1, ടയർ-2 നഗരങ്ങളിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള തന്ത്രം മികച്ച ആദ്യകാല സൂചനകൾ കാണിക്കുന്നുണ്ടെന്നും അതിനാൽ അടുത്ത 2-3 പാദങ്ങളിൽ മികച്ച ഫലങ്ങൾ ലഭിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

X
Top