മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

ഇന്ത്യയുടെ വിപണിമൂല്യം ഡിസംബറില്‍ 9.4% ഉയര്‍ന്നു

മുംബൈ: ഡിസംബറില്‍ ലോകത്തിലെ ഏറ്റവും വലിയ പത്ത്‌ ഓഹരി വിപണികളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചത്‌ ഇന്ത്യന്‍ വിപണിയാണ്‌. 2024ലെ അവസാനത്തെ മാസത്തില്‍ ഇന്ത്യയുടെ വിപണിമൂല്യത്തിലുണ്ടായ വളര്‍ച്ച 9.4 ശതമാനമാണ്‌.

ഇന്ത്യയുടെ വിപണിമൂല്യം 4.93 ലക്ഷം കോടി രൂപയായാണ്‌ ഉയര്‍ന്നതെന്ന്‌ ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മെയ്‌ക്കു ശേഷം ഇന്ത്യന്‍ വിപണി ഒരു മാസം കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ്‌ ഡിസംബറില്‍ കണ്ടത്‌.

ഡിസംബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 237 കോടി ഡോളറാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്‌. ഒക്‌ടോബറില്‍ 1120 കോടി ഡോളറിന്റെയും നവംബറില്‍ 257 കോടി ഡോളറിന്റെയും വില്‍പ്പന നടത്തിയ സ്ഥാനത്താണ്‌ ഇത്‌.

ഡിസംബറില്‍ സെന്‍സെക്‌സും നിഫ്‌റ്റിയും 1.7 ശതമാനം വീതം ഇടിവാണ്‌ നേരിട്ടത്‌. അതേ സമയം വിശാലവിപണിയില്‍ മുന്നേറ്റ പ്രവണത ദൃശ്യമായി. ബിഎസ്‌ഇ മിഡ്‌കാപ്‌ സൂചിക 0.5 ശതമാനവും ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക 0.3 ശതമാനവും ഉയര്‍ന്നു.

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത്‌ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന ചൈനീസ്‌ വിപണി ഡിസംബറില്‍ ഇടിവാണ്‌ നേരിട്ടത്‌. 0.55 ശതമാനം ഇടിവ്‌ നേരിട്ട ചൈനയുടെ വിപണിമൂല്യം 1017 കോടി ഡോളറാണ്‌.

628 കോടി ഡോളര്‍ വിപണിമൂല്യമുള്ള ജാപ്പനീസ്‌ വിപണി 2.89 ശതമാനമാണ്‌ ഇടിഞ്ഞത്‌. നാലാം സ്ഥാനത്ത്‌ നില്‍ക്കുന്ന ഹോങ്കോംഗ്‌ വിപണി 4.13 ശതമാനം വളര്‍ച്ചയോടെ 557 കോടി ഡോളര്‍ വിപണിമൂല്യത്തിലെത്തി.

കാനഡയുടെ വിപണിമൂല്യം 5.56 ശതമാനവും യുകെയുടെ വിപണിമൂല്യം 2.84 ശതമാനവുമാണ്‌ ഡിസംബറില്‍ ഇടിഞ്ഞത്‌. ജര്‍മനി 1.22 ശതമാനവും സ്വിറ്റ്‌സര്‍ലാന്റ്‌ 4.02 ശതമാനവും ഇടിവ്‌ നേരിട്ടു.

അതേ സമയം ഫ്രാന്‍സ്‌ 0.2 ശതമാനവും സൗദി അറേബ്യ 2.42 ശതമാനവും തായ്‌വാന്‍ 3.3 ശതമാനവും വര്‍ധനയാണ്‌ ഡിസംബറില്‍ കൈവരിച്ചത്‌.

X
Top