അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിൽ

കൊച്ചി: മേയ് മൂന്നാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 454.9 കോടി ഡോളർ വർദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64,870 കോടി ഡോളറിലെത്തി. ഏപ്രിൽ അഞ്ചിന് രേഖപ്പെടുത്തിയ 64856 കോടി ഡോളറെന്ന റെക്കാഡാണ് പുതുക്കിയത്.

തുടർച്ചയായ മൂന്നാം ആഴ്ചയാണ് വിദേശ നാണയ ശേഖരം മുകളിലേക്ക് നീങ്ങുന്നത്. വിദേശ നാണയങ്ങളുടെ ആസ്തി അവലോകന കാലയളവിൽ 336 കോടി ഡോളർ ഉയർന്ന് 56,900 കോടി ഡോളറിലെത്തി.

ആഗോള വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ യൂറോ, പൗണ്ട്, ജാപ്പനീസ് യെൻ എന്നിവ മികച്ച മൂല്യവർദ്ധന നേടിയതാണ് ഗുണമായത്.

റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം ഇക്കാലയളവിൽ 124.6 കോടി ഡോളർ ഉയർന്ന് 5719 കോടി ഡോളറിലെത്തി.

സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യം 1816 കോടി ഡോളറായി.

രൂപയുടെ മൂല്യവർദ്ധന പിടിച്ചുനിറുത്താൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വാങ്ങിയതാണ് ഡോളറിന്റെ ശേഖരം കൂടാനിടയാക്കിയത്.

X
Top