ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഡിസംബര്‍ 02ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 561.16 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരമാണിത്.

ഇത് തുടര്‍ച്ചയായി നാലാം ആഴ്ചയാണ് വിദേശ നാണ്യ ശേഖരം വളര്‍ച്ച രേഖപ്പെടുത്തുന്നത്.
നവംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ ഫോറെക്‌സ് കരുതല്‍ ശേഖരം 550.14 ബില്യണ്‍ ഡോളറായിരുന്നു.

കറന്‍സി വിപണിയിലെ ചാഞ്ചാട്ടം ലഘൂകരിക്കുന്നതിനായി റിസര്‍വ് ബാങ്ക് കരുതല്‍ ധനത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചിരുന്നു. ഇതോടെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 632.7 ബില്യണ്‍ ഡോളറുണ്ടായിരുന്ന ശേഖരം പിന്നീട് ഇടിവ് നേരിട്ടു.

കഴിഞ്ഞ ഏതാനും വ്യാപാര സെഷനുകളില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ചാഞ്ചാട്ടത്തിലാണ്. ഡിസംബര്‍ 2 വരെയുള്ള ആഴ്ചയില്‍, ഇന്ത്യന്‍ കറന്‍സി് 80.9850 മുതല്‍ 81.8350 വരെ ശ്രേണിയിലാണ് വ്യാപാരം നടത്തിയത്. ഡിസംബര്‍ 7ന് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 82.7600ല്‍ എത്തുകയും ചെയ്തു.

ഇന്ത്യന്‍ രൂപയെ അതിന്റെ നില കണ്ടെത്താന്‍ അനുവദിക്കണമെന്നും കറന്‍സിയിലെ നീക്കങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടത് പ്രധാനമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബുധനാഴ്ച പറഞ്ഞിരുന്നു.

X
Top