Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി ഉയർന്നു

മുംബൈ: തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി (642.631 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 14 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തിയില്‍ നേരിയ ഇടിവ് നേരിട്ടു. 12.3 കോടി ഡോളറിന്റെ ഇടിവോടെ 56826.4 കോടി ഡോളറായാണ് വിദേശ കറന്‍സി ആസ്തി താഴ്ന്നത്.

അതിനിടെ വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണശേഖരത്തില്‍ വര്‍ധനയുണ്ടായി. 34.7 കോടി ഡോളറിന്റെ വര്‍ധനയോടെ 5148 കോടി ഡോളറായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് 1821 കോടി ഡോളറായി താഴ്ന്നതായും ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു.

2023 കലണ്ടര്‍ വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ 5800 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2022ല്‍ 7100 കോടി ഡോളറിന്റെ ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷത്തെ തിരിച്ചുവരവ്.

X
Top