ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കാർഷിക വളർച്ചയിൽ 4.5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്

ന്യൂഡൽഹി: ഇന്ത്യയുടെ ജൂലൈ-സെപ്റ്റംബർ കാലയളവിലെ കാർഷിക വളർച്ച ക്രമരഹിതമായ മൺസൂൺ കാരണം കുത്തനെ ചുരുങ്ങി. ഏപ്രിൽ-ജൂൺ പാദത്തിലെ 3.5 ശതമാനത്തിൽ നിന്ന് കാർഷിക വളർച്ച 1.2 ശതമാനമായി കുറഞ്ഞു. നാലര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഇന്ത്യയിലെ കൃഷി ചെയ്ത വിസ്തൃതിയുടെ 51 ശതമാനവും ഭക്ഷ്യോൽപ്പാദനത്തിന്റെ 40 ശതമാനവും മഴയെ ആശ്രയിച്ചുള്ള കൃഷിയാണ്, ആയതിനാൽ തന്നെ ക്രമരഹിതമായ മൺസൂൺ കൃഷിയെ പ്രതികൂലമായി ബാധിച്ചു.

ജൂണിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ കാലതാമസം നേരിട്ട കർഷകർ, ജൂലൈയിൽ കനത്ത മഴയ്ക്കും 13 ശതമാനം മിച്ച മഴയ്ക്കും സാക്ഷ്യം വഹിച്ചു.

ഗവൺമെന്റിന്റെ ആദ്യകാല എസ്റ്റിമേറ്റ് അനുസരിച്ച്, പയർവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനം ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ കൃഷി, കർഷക ക്ഷേമ മന്ത്രാലയം ഖാരിഫ് വിളയുടെ ആദ്യ മുൻകൂർ എസ്റ്റിമേറ്റിൽ പ്രതിവർഷം ഏകദേശം 9 ദശലക്ഷം മെട്രിക് ടൺ (എംഎംടി) ഭക്ഷ്യധാന്യങ്ങൾ കുറയുമെന്ന് പ്രവചിച്ചിരുന്നു.

റാബി വിതയ്ക്കലും ഈയടുത്ത ആഴ്ചകളിൽ ആക്കം നഷ്ടപ്പെട്ടു, ഗോതമ്പിന്റെയും പയറുവർഗങ്ങളുടെയും വിസ്തൃതി ഒരു വർഷം മുമ്പുള്ളതിൽ നിന്നും യഥാക്രമം 5 ശതമാനവും 8.5 ശതമാനവും കുറഞ്ഞു.

2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കൃഷി, വനം, മത്സ്യബന്ധനം എന്നിവയുടെ വളർച്ച 1.0 ശതമാനമായി കുറയുമെന്ന് ഗവേഷണ സ്ഥാപനമായ ICRA പ്രവചിച്ചിരുന്നു.

എൽ നിനോ 2024 വരെ തുടരാനുള്ള സാധ്യതയ്‌ക്കൊപ്പം കഴിഞ്ഞ വർഷത്തെ താരതമ്യപ്പെടുത്താവുന്ന 80.6 ശതമാനത്തിൽ നിന്ന് നിലവിലെ റിസർവോയർ ലെവൽ 71.7 ശതമാനമായതിനാൽ, റാബി ഉൽപാദനത്തെയും ബാധിക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.

X
Top