എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഇന്ത്യക്കാരുടെ ഇഷ്ടലക്ഷ്യമായി അബുദാബി

അബുദാബി: കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 9,33,640 ഇന്ത്യക്കാർ അബുദാബി സന്ദർശിച്ചു. ഇക്കാലയളവിൽ ആകെ 47 ലക്ഷം പേരാണ് അബുദാബിയിൽ എത്തിയത്.

2021 ഇതേ കാലയളവിൽ 13 ലക്ഷമായിരുന്നു. ഇന്ത്യയ്ക്കു പിന്നിൽ 2,91,576 സന്ദർശകരുമായി യുകെ ആണ് രണ്ടാം സ്ഥാനത്ത്.

പാക്കിസ്ഥാൻ (265,793), സൗദി അറേബ്യ (217,656), ഈജിപ്ത് (197,193) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള രാജ്യക്കാരുടെ എണ്ണം. ഇതേസമയം യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ പേർ പോയത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കാണ് (2,32,002).

മുംബൈ (1,55,294), ഡൽഹി (1,30,723), കയ്റോ (1,18,885), കൊച്ചി (101,828) എന്നീ വിമാനത്താവളങ്ങളാണ് 2 മുതൽ 5 സ്ഥാനങ്ങളിലുള്ളത്.

X
Top