ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഇന്ത്യക്കാരുടെ വിദേശ സാമ്പത്തിക ആസ്തിയില്‍ 43.9 ബില്യണ്‍ ഡോളര്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തികള്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 43.9 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു. ഇന്ത്യയിലെ പ്രവാസി സാമ്പത്തിക ആസ്തികള്‍ 9.6 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, അന്താരാഷ്ട്ര നിക്ഷേപ സ്ഥാന(ഐഐപി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

അതേസമയം, വ്യാപാര വായ്പ, കറന്‍സി, നിക്ഷേപം എന്നിവയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, 2022-23 രണ്ടാം പാദത്തില്‍ പ്രവാസികളുടെ അറ്റ ക്ലെയിമുകള്‍ 2022 സെപ്റ്റംബറില്‍ 389.6 ബില്യണ്‍ ഡോളറായി. 34.3 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണിത്.

വിദേശ ബാധ്യതകളില്‍ ഇടിവുണ്ടാക്കിയത് പ്രധാനമായും അറ്റ നേരിട്ടുള്ള നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുകാരണമാണ്. രൂപയുടെ ഇടിവും ഡോളറിന്റെ ഉയര്‍ച്ചയും ബാധ്യത മാറ്റത്തെ സ്വാധീനിച്ചു.

X
Top