ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

61 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് എസ്‌വിബിയിൽ നിക്ഷേപം

കൊച്ചി: അമേരിക്കയിലെ സിലിക്കൺ വാലിയിൽ പൊളിഞ്ഞ സിലിക്കൺ വാലി ബാങ്കിൽ (എസ്‌വിബി) നിക്ഷേപമുള്ള ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനികൾ 61. കേരളത്തിൽ നിന്നുള്ള കമ്പനികൾക്കും വിദേശ ഫണ്ടിങ് ലഭിച്ച വകയിൽ എസ്‌വിബി നിക്ഷേപമുണ്ട്. അതിൽ 2 കമ്പനികൾക്ക് 80 കോടിയിലേറെ നിക്ഷേപമുണ്ടെന്നാണു സൂചന.

എന്നാൽ, ആശങ്ക വേണ്ടെന്നും ഇൻഷുറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മുഴുവൻ പണവും തിരികെ കിട്ടുമെന്നും യുഎസ് ഫെഡറൽ റിസർവും യുഎസ് ട്രഷറിയും ഉറപ്പ് നൽകിയിട്ടുണ്ട്.

അമേരിക്കൻ വെഞ്ച്വർ കമ്പനികളുടെ ഫണ്ടിങ് ലഭിച്ച സ്റ്റാർട്ടപ്പുകൾ അവിടെ ബാങ്കിൽ പണം സൂക്ഷിക്കുകയും ആവശ്യാനുസരണം മാത്രം ഇന്ത്യയിലേക്കു കൊണ്ടുവരികയും ചെയ്തിരുന്നു.

മാത്രമല്ല എസ്‌വിബിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിൽ മറ്റ് ഇടപാടുകളെല്ലാം ആ ബാങ്ക് വഴി തന്നെ നടത്തിയിരുന്നു. അങ്ങനെയാണ് കമ്പനികളുടെ പണമെല്ലാം അതേ ബാങ്കിലേക്കു ചെന്നത്.

സ്റ്റാർട്ടപ്പുകളുടെ ബാങ്ക്

സിലിക്കൺ വാലിയിലെ സ്റ്റാർട്ടപ്പുകൾക്കു വേണ്ടി നിലകൊണ്ട ബാങ്ക് ആയിരുന്നു എസ്‌വിബി. ചെറുപ്പക്കാരുടെ ചെറിയ കമ്പനികൾക്ക് അവരുടെ ആശയങ്ങളുടെ പേരിൽ വലിയ മൂല്യവും (വാല്യുവേഷൻ) വൻ ഫണ്ടിങ്ങും ലഭിച്ചിരുന്നു.

2021ലാണ് ഏറ്റവും കൂടുതൽ തുക ഈ രീതിയിൽ ലഭിച്ചത്. പ്രവർത്തന ചെലവിനെക്കാൾ കൂടുതൽ ലഭിച്ച പണം അവർ ബാങ്കിലിട്ടു.

ഇങ്ങനെ പണം കുമിഞ്ഞപ്പോൾ കാഷ് റിസർവ് വളരെ കുറച്ച ശേഷം ബാക്കി തുക മുഴുവൻ ബാങ്ക് കടപ്പത്രങ്ങളിൽ മുടക്കി. പണപ്പെരുപ്പം വരികയും ഫെ‍‍‍ഡറൽ റിസർവ് പലിശ നിരക്കുകൾ കൂട്ടുകയും ചെയ്തപ്പോൾ കടപ്പത്രങ്ങളുടെ പലിശ അതിലും കുറവായി.

ഫണ്ടിങ് കുറഞ്ഞപ്പോൾ സ്റ്റാർട്ടപ്പുകൾ ചെലവുകൾക്കായി പണം പിൻവലിക്കാൻ തുടങ്ങി. ലിക്വിഡിറ്റിക്കായി കടപ്പത്രങ്ങളെല്ലാം ബാങ്ക് വിറ്റൊഴിച്ചു. നഷ്ടം 180 കോടി ഡോളർ. മൂലധനത്തിൽ കുറവു വന്നതിനാൽ ഓഹരി വിറ്റ് 200 കോടി ഡോളർ സമാഹരിക്കാൻ ബാങ്ക് ശ്രമിച്ചപ്പോഴാണ് അപകടം മണത്ത് സ്റ്റാർട്ടപ്പുകൾ പണം പിൻവലിക്കാൻ തുടങ്ങിയും ‘ബാങ്ക് റൺ’ സംഭവിച്ചതും.

ഇനിയെന്ത്

ബാങ്ക് ലിക്വിഡേറ്റ് ചെയ്താൽ എല്ലാ നിക്ഷേപകർക്കും തവണകളായി നിക്ഷേപം തിരികെ കിട്ടും. മറ്റേതെങ്കിലും ബാങ്ക് എസ്‌വിബിയെ ഏറ്റെടുത്താൽ മുഴുവൻ നിക്ഷേപവും സുരക്ഷിതമാകും.

വേണ്ടവർക്ക് പിൻവലിക്കുകയും ചെയ്യാം.

X
Top