ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

വീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടരുകയാണ്. 81.55 ന്റെ പുതിയ റെക്കോര്‍ഡ് താഴ്ച ഇന്ത്യന്‍ കറന്‍സി ഇന്ന് രേഖപ്പെടുത്തി.. ഡോളര്‍ 20 വര്‍ഷത്തെ ഉയരത്തിലെത്തിയതാണ് രൂപയെ ദുര്‍ബലമാക്കുന്നത്.

വിദേശനിക്ഷേപകര്‍ പിന്‍മാറുന്നതും ഇറക്കുമതി ഉയരുന്നതും തകര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിച്ചു. രാവിലത്തെ ട്രേഡില്‍ രൂപ 81.55 ലേയ്ക്ക് വീഴുകയായിരുന്നു.

മുന്‍ ക്ലോസിംഗില്‍ നിന്നും 0.64 ശതമാനം കുറവാണ് ഇത്. ഇതോടെ 9 ട്രേഡിംഗ് സെഷനുകളില്‍ 8 എണ്ണത്തിലും രൂപ പിന്‍വലിഞ്ഞു. 2.08 ശതമാനത്തിന്റെ ഇടിവാണ് ഈ കാലയളവില്‍ കറന്‍സിയ്ക്ക് സംഭവിച്ചത്.

മറ്റ് ഏഷ്യന്‍ കറന്‍സികളായ ചൈന റെന്‍മിന്‍ബി 0.53 ശതമാനം, തായ് വാന്‍ ഡോളര്‍ 0.6 ശതമാനം , ഫിലിപ്പിന്‍ പെസോ 0.57 ശതമാനം, ദക്ഷണികൊറിയന്‍ വോണ്‍ 1.4 ശതമാനം, ജാപ്പാനീസ് യെന്‍ 0.47 ശതമാനം, തായ് ബഹത് 0.59 ശതമാനം, ഇന്തോനേഷ്യന്‍ റുപ്പയേ 0.53 ശതമാനം, ചൈന ഓഫ്‌ഷോര്‍ 0.45 ശതമാനം, മലേഷ്യന്‍ റിജിട്ട് 0.44 ശതമാനം, സിംഗപ്പൂര്‍ ഡോളര്‍ 0.3 ശതമാനം എന്നിങ്ങനെ തകര്‍ച്ച നേരിട്ടുണ്ട്.

പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.68 ശതമാനം ഉയര്‍ന്ന് 113.97 നിരക്കിലെത്തി. ഫെഡ് റിസര്‍വിന്റെ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് ഡോളറിനെ ഉയര്‍ത്തുന്നത്. അതേസമയം കൂടുതല്‍ ഇടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ചേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

ആര്‍ബിഐയുടെ ഇടപെടല്‍ നാല് വ്യാപാരികള്‍ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.

X
Top