കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഇന്ത്യയിൽ ആശങ്കയുയർത്തി കൽക്കരി ഉപയോഗം റെക്കോഡ് ഉയരങ്ങളിൽ; ജൂണിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകുമെന്നു റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ കൽക്കരി ഉപയോഗ കണക്കുകൾ ആശങ്ക ഉയർത്തുന്നു. ഉഷ്ണ തരംഗവും, ജലവൈദ്യുത ഉൽപ്പാദനം കുറഞ്ഞതുമാണ് കൽക്കരി ഉപയോഗം കൂടാനുള്ള കാരണം.

ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ കൽക്കരി ഉപഭോഗം റെക്കോഡിലെത്തി. വൈദ്യുതി ഉൽപ്പാദനത്തിന്റെ 70 ശതമാനത്തിലധികം കൽക്കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ.

2024-ന്റെ ആദ്യ പാദത്തിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം 9.6% വർധിച്ച് 338 ടെറാവാട്ട് മണിക്കൂർ (TWh) ആയി ഉയർന്നു.

വൈദ്യുതി മേഖലയിലെ മൊത്തം ഉദ്വമനവും ഏകദേശം സമാനമായ ശതമാനം ഉയർന്ന് 316 ദശലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡും തത്തുല്യ വാതകങ്ങളും രേഖപ്പെടുത്തി.

വർധിച്ചുവരുന്ന സാമ്പത്തിക വളർച്ചയ്ക്കൊപ്പം വൈദ്യുതി ആവശ്യകതയും വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പൊതു തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിൽ വൈദ്യുതി മുടക്കം ഉണ്ടാകാനുള്ള സാധ്യത പരിമിതപ്പെടുത്താൻ ഇന്ത്യയിലെ യൂട്ടിലിറ്റികളും ശ്രമിക്കുന്നു. വേനലിൽ ജലവൈദ്യുതി ഉൽപ്പാദനം കുത്തനെ കുറഞ്ഞതിനാൽ ഇന്ത്യ ഏപ്രിലിൽ കൽക്കരിയുടെ വിഹിതം ഉയർത്തി.

ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ഏപ്രിൽ ആദ്യ വാരത്തിൽ ഇന്ത്യയുടെ വൈദ്യുതി ഉൽപാദനത്തിൽ കൽക്കരിയുടെ പങ്ക് 77% ആയി ഉയർന്നു.

2023 ഇതേ സമയത്തെ അപേക്ഷിച്ച് മാർച്ചിൽ ജലവൈദ്യുത ഉൽപാദനം 11% ഇടിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജലവൈദ്യുത ഉത്പാദനം കുറവായതിനാൽ, 14 വർഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി ക്ഷാമം ജൂണിൽ ഇന്ത്യ പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കൽക്കരി ഉപയോഗം വർധിച്ചത് മലിനീകരണവും വർധിക്കാൻ കാരണമാകുന്നു. ഇത് ഇന്ത്യലെ ആഗോളതലത്തിൽ ചോദ്യശരങ്ങൾക്കിടയിലാക്കും.

X
Top