നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ സൂചികകള്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണികള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 255.48 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 58554.28 ലെവലിലും 69.50 പോയിന്റ് അഥവാ 0.40 ശതമാനം വര്‍ധനവ് വരുത്തിയ നിഫ്റ്റി 17451.50 ലെവലിലും വ്യാപാരം തുടരുകയാണ്. വാഹനവും ഊര്‍ജ്ജവുമൊഴിച്ചുള്ള മേഖലകളെല്ലാം നേട്ടത്തിലാണുള്ളത്.

അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വര്‍ധനവ് വരുത്തുന്നത് വിപണിയെ ബാധിക്കില്ലെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വികെ വിജയ് കുമാര്‍ നിരീക്ഷിച്ചു. 30-35 ബേസിസ് പോയിന്റ് വര്‍ധന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഇത്. പണപ്പെരുപ്പം, ജിഡിപി വളര്‍ച്ച,കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് ഉള്‍പ്പടെയുള്ള സ്ഥൂല സാമ്പത്തിക സൂചകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കേന്ദ്രബാങ്കിന്റെ വിശദീകരണത്തിനാണ് വിപണി കാതോര്‍ക്കുന്നത്. 5300 കോടി രൂപയിലധികമായ വിദേശ നിക്ഷേപം ആഗോള വിപണികളുടെ മികച്ച പ്രകടനം എന്നിവയുടെ പിന്‍ബലത്തിലാണ് നിലവില്‍ വിപണിയുള്ളതെന്നും വിജയ്കുമാര്‍ പറഞ്ഞു.

ബ്രെന്റ് ക്രൂഡ് 94 ഡോളറിന് താഴെയായത് വിപണിയെ തുണക്കുന്നുണ്ട്, വിജയ്കുമാര്‍ വിലയിരുത്തി. മൂലധന ഉപകരണം, ഉപഭോക്തൃ ഉത്പന്നം, നിര്‍മ്മാണം എന്നീ മേഖലകളിലാണ് വിദേശ നിക്ഷേപം ഏറെയും. 137, പോയിന്റ്, 42.70 പോയിന്റ് നേട്ടത്തിലാണ് യഥാക്രമം സെന്‍സെക്‌സും നിഫ്റ്റിയും വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. പിന്നീട് സൂചികകള്‍ നില മെച്ചപ്പെടുത്തുകയായിരുന്നു.

X
Top