ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ന്യൂഡല്‍ഹി: വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സങ്കീര്‍ണ്ണമാണെന്നും ഒറ്റരാത്രികൊണ്ട് പരിഹരിക്കാന്‍ കഴിയാത്തതാണെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍. റോയിട്ടേഴ്‌സിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദ്രുതഗതിയില്‍ ഒരു വ്യാപാര കരാര്‍ സാധ്യമാക്കുക എന്ന ആശയത്തെ തള്ളികളയുന്നതാണ് പ്രസ്താവന.

ഇന്ത്യ ഒരു അടഞ്ഞവിപണിയാണ് എന്നാതാണ് പ്രധാന പ്രശ്‌നം. കൂടാതെ വിവിധ തരത്തിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമുണ്ട്. ചര്‍ച്ചകള്‍ ക്രിയാത്മകമാണെങ്കിലും പാത സങ്കീര്‍ണ്ണമാണ്, ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

വലിയ തോതിലുള്ള ഇളവുകളും ഭൗമരാഷ്ട്രീയ വിന്യാസങ്ങളില്‍ യുഎസ് പക്ഷ ചായ്് വുമാണ് യുഎസ് ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഇന്ത്യ അടിഞ്ഞ വിപണിയാണെന്നതിന് പുറമെ റഷ്യയുമായുള്ള രാജ്യത്തിന്റെ ചങ്ങാത്തവും ബ്രിക്‌സ് കൂട്ടായ്മയിലെ സജീവ അംഗമാണെന്നതും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ ചൊടിപ്പിക്കുന്നു.

ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് വ്യാഴാഴ്ച ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 1 മുതലാണ് തീരുവ പ്രാബല്യത്തില്‍ വരിക.റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്താനും ട്രമ്പ് തയ്യാറായിട്ടുണ്ട്.

X
Top